ലേഖനം: പ്രേരണ നൽകുന്ന സ്തോത്രം | ബ്ലസ്സൻ രാജു, ചെങ്ങരൂർ

ഇന്നത്തെ വിശ്വാസ സമൂഹത്തിൽനിന്നും കൂട്ടായ്മകളിൽ നിന്നും നിശബ്ദമായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സ്തോത്രം.. ഇന്നത്തെ തലമുറകളിൽ ഇത് ഒരു ലജ്ജാവഹമായ പ്രക്രിയയായി അവർ കാണുന്നു. നമ്മുടെ പിതാക്കന്മാരുടെ സ്തോത്രത്തിലെ ശബ്ദം ആരാധനകളിൽ മൈലുകളോളം മുഴങ്ങുന്നത് ആയിരുന്നു എന്നാൽ ഇന്നത്തെ സമൂഹത്തിൽ അത് വെറും പാട്ടിന് ശേഷമുള്ള ഉള്ള ഒരു പ്രഹസനമായി മാത്രം മൂല്യശോഷണം സംഭവിച്ചിരിക്കുന്നു.. സ്തോത്ര യാഗത്തിലൂടെ അവർ ആരാധനയിലേക്ക് കടക്കുക പതിവായിരുന്നു. എന്നാൽ ഈ ആധുനിക പെന്തക്കോസ്ത് യുഗത്തിൽ വാദ്യഘോഷങ്ങളുടെയും മേള കൊഴുപ്പുകളും ആധുനിക ഗാനങ്ങളുടെയും അകമ്പടിയോടുകൂടി ചില നിമിഷങ്ങൾ കൊണ്ട് അവസാനിക്കുന്ന ഒരു പ്രഹസനമായി സ്തോത്രയാഗം നാം മാറ്റിയിരിക്കുകയാണ് പുതുതലമുറയ്ക്ക് ഇതിൽ ഉള്ള വൈമനസ്യം ഇന്നത്തെ ആരാധനയിൽ വളരെ വ്യക്തമാണ്. ഇടതടവില്ലാത്ത സ്തോത്രത്തോടും ആരാധനയോടും അവർ തെല്ലും താല്പര്യമുള്ളവരല്ല. പഴയ പുതിയനിയമ പുസ്തകങ്ങളിൽ പരതിയാൽ സ്തോത്രത്തിലെ പ്രാധാന്യം വളരെ സങ്കീർണമാണ് പഴയനിയമത്തിൽ ഇസ്രായേൽ മക്കൾ സ്തോത്ര സ്വരത്തോടെ ആർപ്പിടുമ്പോൾ വിജയം സുനിശ്ചിതമായിരുന്നു. എന്നാൽ പുതിയനിയമ പ്രമാണങ്ങളിൽ സ്തോത്രത്തിൻ്റെ സ്ഥാനം അല്പംകൂടി മുൻപന്തിയിലാണ് എല്ലാറ്റിനും സ്തോത്രം ചെയ്യുവിൻ ഇതാണ് പുതിയ നിയമത്തിലെ സ്തോത്ര ത്തിൻ്റെ അന്തസത്ത. അപ്പോൾ പുതിയ നിയമ കാലഘട്ടത്തിലെ സ്തോത്രത്തിൻ്റെ സ്ഥാനം പരമോന്നതമാണ്.

ഏതവസ്ഥയിലും സ്തോത്രം ചെയ്യുവാൻ കടപ്പെട്ടവരാണ് പുതിയനിയമ വിശ്വാസികൾ. ഈ സ്തോത്രത്തിൻ്റെ വിലയെപ്പറ്റി നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? ഇതിൻ്റെ വില യഥാർത്ഥത്തിൽ കാളയ്ക്ക് തുല്യമാണ് (ഹോശ14:2) പഴയനിയമ യാഗ വസ്തുക്കളിൽ പ്രാധാന്യമേറിയ ഒന്നായിരുന്നു കാള. ഒരു കാളയുടെ വില എന്നത് സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ് ആണ്. എന്നാൽ കൃപയാൽ പുതിയനിയമ വിശ്വാസികളായ നമുക്ക് അധര ഫലമെന്ന സ്തോത്ര യാഗത്തിലൂടെ എത്രമാത്രം സ്തോത്രം അർപ്പിക്കുവാൻ ദൈവം നമുക്ക് സ്വാതന്ത്ര്യം തന്നു. യാതൊരു സാമ്പത്തികമായ ക്രയവിക്രയവും ഇല്ലാതെ സൗജന്യമായി നമുക്ക് ദൈവം അത് അവകാശമായി തന്നു .എത്രമാത്രം അനുകൂലം ആയിരിക്കുന്നു നമ്മുടെ സ്ഥിതി. എന്നാൽ സ്തോത്രം എന്ന യാഗാർ പ്പണത്തിൽ നമുക്ക് ദൈവത്തോടുള്ള കടപ്പാട് എത്രമാത്രം . ഈ മുതൽമുടക്കില്ലാത്ത സൗജന്യമായി യാഗം നാം എത്രമാത്രം ആരാധനയിൽ പ്രായോഗികമാക്കി. പുതിയ തലമുറകൾ ഇടവിടാതെ യുള്ള സാതോത്രത്തിന് പരോക്ഷമായി ഒരുതരത്തിൽ ശത്രുക്കളാണ്. എന്നാൽ പിതാക്കന്മാരുടെ സമയം നോക്കാതെയുള്ള ആരാധനയും സ്തുതിയും സ്തോത്രവും ആണ് ഇന്ന് നമ്മെ നാം ആക്കി തീർത്തത്. ഇസ്രായേൽ രാജാവായിരുന്ന ദാവീദിന്റെ വാക്കുകൾ ഇവിടെ വളരെ ശ്രദ്ധേയമാണ് ആണ്(psal106:1) യഹോവയ്ക്ക് സ്തോത്രം ചെയ്വിൻ എന്നു അവൻ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. ഒരു വിശ്വാസി ദിനംതോറും സ്തോത്രം ചെയ്യേണ്ടത് അവൻറെ വിശ്വാസ ജീവിതത്തിന് വളരെ അത്യന്താപേക്ഷിതമാണ് …നാം സ്തോത്രം ചെയ്വാനുള്ള പ്രധാന കാരണങ്ങൾ തിരുവചനം നമ്മെ പഠിപ്പിക്കുന്നു.. 1) ദൈവ പ്രവർത്തികളെ ഓർത്തു കൊണ്ടുള്ള സ്തോത്രം:- (1തെസ്സ1:3)ദൈവം നമുക്ക് നൽകിയതും മറ്റുള്ളവർക്ക് നൽകപ്പെട്ടതുമായതിനെ ഓർത്തു കൊണ്ടുള്ള സ്തോത്രം വളരെ വിലപ്പെട്ടതാണ്. ഇവിടെ പൗലോസ് തെസ്സലോനിക്ക രുടെ വിശ്വാസ വേലയും ദൈവസ്നേഹവും ക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയും ഇവയെ ഓർത്തുകൊണ്ട് അവൻ ദൈവസന്നിധിയിൽ സ്തോത്രം ചെയ്ത് നന്ദി അറിയിക്കുകയാണ്. നമ്മുടെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാൽ നമുക്കും ഇത് സാധ്യമല്ലേ ??ഒരുപക്ഷേ നമുക്ക് ദൈവവേല ചെയ്യുവാൻ സാധ്യമല്ലായിരിക്കാം. എന്നാൽ നമ്മെപ്പോലെ അനേകർ നമ്മുടെ ചുറ്റുപാടുകളിൽ വിശ്വാസത്തിൽ ജീവിക്കുവരുണ്ട്. ക്രിസ്തുവിനു വേണ്ടി നിലകൊള്ളുന്ന അവരെയൊക്കെ ഓർക്കുവാനും സഭയ്ക്കും സംഘടനയ്ക്കും അതീനകമാകാതെ സുവിശേഷത്തിന് വേണ്ടി വീറോടെ നിന്ന് പൊരുതുന്ന വരെ ഓർത്ത് സ്തോത്രം ചെയ്വാനും നാം കടപ്പെട്ടവരാണ്.. 2) ദൈവനീതി ഹേതുവായി സ്തോത്രം ചെയ്യുക:-(psa119:7) ഇന്ന് നാം ജീവിച്ചിരിക്കുന്നത് തന്നെ ഒരു ദൈവനീതി അല്ലേ പല സാംക്രമിക രോഗങ്ങളും നമ്മുടെ ചുറ്റുപാടുകളെ വിഴുങ്ങി. ഇന്നലെ കണ്ടവർ ഇന്ന് നമ്മളോടൊപ്പം ഇല്ല അതിനു നടുവിൽ നമ്മളെ ബാക്കിയാക്കി നിർത്തിയത് സ്തോത്രത്തിന് ഹേതുവല്ലേ. 3) ദൈവവചനത്തിങ്കൽ സ്തോത്രം ചെയ്യുക:-(psal119:62) ദൈവവചനം നമ്മുടെ അണ്ണാക്കിന് മധുരം നൽകുന്നതാണ്. അത് തേനിലും തേൻകട്ടയിലും മാധുര്യമേറിയതാണ്. ദിനംതോറും ദൈവവചനം പ്രാർത്ഥിച്ച് ധ്യാനിക്കുന്ന ഒരു വ്യക്തിക്ക് അതിലൂടെ ദൈവത്തിനു സ്തോത്രം ചെയ്യുവാൻ അധികമായി കഴിയും. നമ്മെത്തന്നെ കാണുവാനും നമ്മോട് ഇടപെടുവാനും ദൈവം നമ്മുടെ കയ്യിൽ ഏൽപ്പിച്ചിരിക്കുന്ന ഒന്നാണ് ദൈവവചനം. ദൈവവചനത്തിന് നമ്മിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയും .നമ്മുടെ മനസ്സിനെ ആർദ്രം ആക്കുവാൻ ദൈവത്തോട് കൂടുതൽ അടുക്കുവാനും തകർന്ന മനസ്സോടെ ദൈവത്തിനു സ്തോത്രം കരേറ്റുവാനും അത് നമ്മെ യോഗ്യം ആക്കുന്നു. 4) ദൈവീക പ്രാകാരങ്ങളിൽ:-(psal.100:4) അവൻറെ പ്രാകാരങ്ങളിൽ സ്തുതിയോടെ സ്തോത്ര ത്തോടും കൂടെ വരുവിൻ പ്രാകാരങ്ങളിൽ മുഴങ്ങേണ്ട ഒരു വസ്തു സ്തോത്രമാണ് .

ഇന്നത്തെ യുവതലമുറ അതിന് വേണ്ട പ്രാധാന്യം നൽകുന്നില്ല. പ്രാകാരങ്ങളിൽ ആരാധനയെ അവർ ഒരു ആചാരമാക്കി മാറ്റിക്കളഞ്ഞു.അപ്പോൾ ദേവാലയത്തിൽ തലമുറകളെ ഇതിനായി നാം പ്രചോദനം നൽകി വചനത്തിലൂടെ ഇതിന്റെ പ്രാധാന്യം നാം അവരെ മനസ്സിലാക്കുന്നവരും ആയിരിക്കണം. 5) എല്ലാറ്റിനും വേണ്ടി സ്തോത്രം ചെയ്യുക:-(1തെസ്സ5:16) ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ്റെ ജീവിതത്തിലെ എല്ലാ അവസ്ഥകളിലും സ്തോത്രം ചെയ്യുന്നവൻ ആയിരിക്കണം.നാം ശേഷം മനുഷ്യരെപ്പോലെ ഉള്ളവരല്ല നമ്മുടെ പല സ്തോത്രങ്ങളും നന്മയിൽ മാത്രം ഒതുങ്ങുന്നതാണ്. എന്നാൽ ജീവിതത്തിൽ ഭവിക്കുന്ന തിന്മയിലും നാം സ്തോത്രം ചെയ്യേണ്ടത് അത്യാവശ്യമാണ്.. ഭക്തനായ ഇയ്യോബ് നമുക്ക് ഇതിനൊരു ഉത്തമ ഉദാഹരണമാണ്.. ദേഹമാസകലം പരുക്കളാൽ മൂടിയപ്പോഴും അവൻ തൻ്റെ വിശ്വാസം വിടാതെ ദൈവത്തോട് പറ്റി നിന്നു. നമ്മുടെ സ്തോത്രത്തിൻ്റെ അളവിന് ഒരിക്കലും നമ്മുടെ പരിമിതികൾ ഒരു കാരണമാവരുത്.. ഈ കൃപാ യുഗത്തിൽ പാർക്കുന്ന നമ്മുടെ വിശ്വാസ ജീവിതത്തിന് ഒരു മുതൽ കൂട്ടാകാൻ നമ്മുടെ സ്തോത്രത്തിന് കഴിയട്ടെ. ദോഷത്തിനു പകരം ദോഷവും ശകാരത്തിന് പകരം ശകാരവും അല്ല സ്തോത്രം അത്രേ നമ്മുടെ വായിൽനിന്നും വരേണ്ടത്..

ബ്ലസ്സൻ രാജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.