ക്രൈസ്തവ എഴുത്തുപുര കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ നടന്നു

പുനലൂർ : കോവിഡ് സാഹചര്യത്തിൽ ബ്ലഡ് ബാങ്കുകളിൽ രക്തം ലഭ്യമാകുന്നതിൽ കുറവ് വന്നത് മൂലം മുഖ്യമന്ത്രിയുടെ ആഹ്വനം ഏറ്റെടുത്ത് ക്രൈസ്തവ എഴുത്തുപുര കൊല്ലം യൂണിറ്റും, ക്രൈസ്തവ എഴുത്തുപുര സാമൂഹ്യ വിഭാഗവുമായ ശ്രദ്ധയുടെയും ,കൊട്ടാരക്കര വിജയാസ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാനം നടത്തി. ഇന്ന്(12-06-21)രാവിലെ 10 മണിമുതൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ വച്ചാണ് രക്തദാനം സംഘടിപ്പിച്ചത്. 13 പേർ രക്തം ദാനം ചെയ്തു.

ശ്രദ്ധ ഡയറക്‌ടർ ജിനു വർഗീസ്, പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ(കേരളാ ചാപ്റ്റർ, സെക്രട്ടറി), പാസ്റ്റർ ബെൻസൺ വി. യോഹന്നാൻ(കേരളാ ചാപ്റ്റർ,ട്രെഷറർ), ജിനീഷ് കുമാർ കേരളാ ചാപ്റ്റർ,മിഷൻ കോർഡിനേറ്റർ )എന്നിവർ പങ്കെടുക്കുകയും രക്തദാനം ചെയ്യുകയും ചെയ്തു. കൂടാതെ പാസ്റ്റർ റോഷൻ, ജോയൽ ജോസഫ്, റിന്റോ, ജുബിൻ, രൂഫസ്‌ സോളമൻ എന്നിവരും രക്തദാനത്തിൽ പങ്കാളികളായി. ഇവാ. ബിൻസൺ കെ. ബാബു (ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജ്), പാസ്റ്റർ ലിജോ കുഞ്ഞുമോൻ (പ്രസിഡന്റ്,ക്രൈസ്തവ എഴുത്തുപുര കൊല്ലം യൂണിറ്റ്), ഡാനി ബഞ്ചമിൻ (സെക്രട്ടറി ), മെർലിൻ തോമസ് ( ജോയിന്റ് സെക്രട്ടറി ) ജോൺ ബി. തോമസ് (മീഡിയ കൺവീനർ ) തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.