ഇന്നത്തെ ചിന്ത : ഒട്ടകപ്പക്ഷിയും യിസ്രായേലും | ജെ. പി വെണ്ണിക്കുളം

ഇയ്യോബ് 39:16
അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.

എട്ടടിയോളം ഉയരമുള്ള ഒട്ടകപ്പക്ഷി കുഴികൾ ഉണ്ടാക്കി മുട്ടയിടാറുണ്ട്. എന്നാൽ ആ പ്രവർത്തി പലപ്പോഴും അലക്ഷ്യമായിട്ടാണ് ചെയ്യുന്നത്. സ്വന്തം കുഞ്ഞുങ്ങളോട് പോലും അതു ക്രൂരമായിട്ടാണ് പെരുമാറുന്നത്. യിസ്രായേൽ ജനത്തിന്റെ സ്വഭാവവും ഇതുപോലെ തന്നെ. വിലാപങ്ങൾ 4:3ൽ യിരെമ്യാവ് ഇതു പറയുകയും ചെയ്യുന്നുണ്ട്. വിവേകമില്ലാത്ത പെരുമാറ്റമുള്ള ജീവിയാണ് ഒട്ടകപ്പക്ഷി എന്നു നമുക്ക് മനസിലാക്കാൻ കഴിയുന്നു. പ്രിയരെ, ഇത്തരം ജീവികൾക്ക് മാതൃസ്നേഹം ഇല്ലെങ്കിലും അവിടുന്നു നമ്മെ എത്രയധികം സ്നേഹിക്കുന്നു എന്നു ഓർക്കുക.

ധ്യാനം: ഇയ്യോബ് 39
ജെ പി വെണ്ണിക്കുളം

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.