പാസ്റ്റർ സി.പി. ജോസഫ് (92) അക്കരെ നാട്ടിൽ

post watermark60x60

കുമ്പനാട്: ഓതറ മംഗലത്ത് പാസ്റ്റർ സി.പി. ജോസഫ് (92) ജൂൺ 9 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രൂഷ 2021 ജൂൺ 12 ന് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വേൾഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓതറയുടെ ഇടയാറന്മുളയിലുള്ള സെമിത്തേരിയിൽ.
തൻ്റെ യൗവന പ്രായത്തിൽ കർത്താവിനെ സ്വീകരിക്കുകയും പിൻകാലത്ത് ഇന്ത്യ ഒട്ടാകെ അനേകപ്രാവശ്യം ദൈവ വചനവുമായി യോഗങ്ങൾ നടത്തുകയും ആയിരങ്ങളെ ക്രിസ്തുവിനു വേണ്ടി നേടുകയും ചെയ്തു. നീണ്ട അമ്പത്തഞ്ച് വർഷങ്ങൾ കർത്താവിൻ്റെ വചനവുമായി ശുശ്രൂഷ ചെയ്തു. ക്രിസ്തുവിൽ പ്രഗൽഭരായ മാങ്ങാനം ജോസഫ്, വാര്യാപുരം യോഹന്നാച്ചൻ എന്നിവരെപ്പോലെ ആ കാലത്ത് വചനവുമായി അവസാനം വരെ നിന്നു. ചർച്ച് ഓഫ് ഗോഡ്, വേൾഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചുകളിൽ സഭാ ശുശ്രൂഷകൻ ആയി കർത്തൃവേല ചെയ്തു. ഭാര്യ പരേതയായ ശോശാമ്മ ജോസഫ്. 7 മകളാണ് പരേതന്. അവരിൽ ചിലർ കർത്തിവിൻ്റെ വേല ചെയ്യുന്നു.

-ADVERTISEMENT-

You might also like