മലയാളി പെന്തെക്കോസ്ത് മീഡിയാ കോൺഫ്രൻസിനു ഇന്നു തുടക്കം; ഫാദർ ബോബി ജോസ് കട്ടികാട് മുഖ്യാതിഥി

Kraisthava Ezhuthupura News

കോട്ടയം: ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയാ കോൺഫ്രൻസ് ഇന്ന് ജൂൺ 17 മുതൽ 19 വരെ ദിവസവും വൈകിട്ട് 7ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.

post watermark60x60

ജൂൺ 17 ന് വൈകിട്ട് പവർ വിഷൻ ചെയർമാൻ പാസ്റ്റർ കെ.സി ജോൺ ഉദ്ഘാടനം നിർവഹിക്കും. കോൺഫ്രൻസ് കോർകമ്മിറ്റി ചെയർമാൻ പാസ്റ്റർ പി. ജി മാത്യൂസ് അദ്ധ്യക്ഷനായിരിക്കും. ഫാദർ ബോബി ജോസ് കട്ടിക്കാട്, ഡോ.തോംസൺ കെ.മാത്യു എന്നിവർ മുഖ്യ സന്ദേശം നല്കും.

മറ്റു ദിവസങ്ങളിൽ ഡോ.ജോർജ് ഓണക്കൂർ, പാസ്റ്റർ കെ.ജെ. മാത്യു എന്നിവർ സംസാരിക്കും.
മുൻനിര മാധ്യമപ്രവർത്തകരായ സി.വി.മാത്യു, അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ റോയി വാകത്താനം, സാംകുട്ടി ചാക്കോ നിലമ്പൂർ, കെ.എൻ റസ്സൽ, ജോർജ് മത്തായി സി പി എ, ഫിന്നി പി. മാത്യു, വിജോയ് സക്കറിയ എന്നിവർ അനുഭവങ്ങൾ പങ്കിടും.
പാസ്റ്റർ ജെ.ജോസഫ്, പാസ്റ്റർ സാം ടി. മുഖത്തല എന്നിവർ അദ്ധ്യക്ഷന്മാരായിരിക്കും.
ഡോ. ബ്ലസൻ മേമന, ഇവാ.സാംസൺ കോട്ടൂർ, ഇവാ.കൊച്ചുമോൻ അടൂർ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. വിവിധ സഭാ നേതാക്കന്മാരും ഭാരവാഹികളും വിശ്വാസികളും പങ്കെടുക്കും.

Download Our Android App | iOS App

മലയാളി പെന്തെക്കോസ്ത് പ്രവർത്തകർ നേതൃത്വം നല്കുന്ന വിവിധ എഴുത്തുകാരുടെ സംഘടനകളും മീഡിയ പ്രവർത്തകരും എഴുത്തുകാരും സംയുക്തമായി നേതൃത്വം നല്കുന്ന ഈ കോൺഫ്രൻസിൽ വിവിധ ആനുകാലിക വിഷയങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യും.

ZOOM ID : 423 230 2608
Passcode : gmpm

-ADVERTISEMENT-

You might also like