കോവിഡ് ബാധിതരെ ചേർത്ത് പിടിച്ച് ഐ.പി.സി മേപ്രാൽ സഭ

മേപ്രാൽ: മഹാമാരിയുടെ കലുഷിത പ്രയാണത്തിനിടയിലും കരുതലിൻ്റെ തണലൊരുക്കി മേപ്രാൽ ഐ.പി.സി സഭ.
പെരിങ്ങര പഞ്ചായത്ത് 2, 1, 3 വാർഡുകളിൽ നിലവിൽ കോവിഡ് ബാധിതരായി ഭവനങ്ങളിൽ വിശ്രമിക്കുന്നവരുടെ അടുക്കലേക്ക് പ്രോട്ടോക്കോൾ പാലിച്ചെത്തിയാണ് മസ്ക്കും ഭക്ഷ്യധാന്യങ്ങളും ഉൾപ്പടെയുള്ള കിറ്റുകൾ കൈമാറിയത്.
സമൂഹത്തിൽ അശരണരായവരെ കരുതുന്നതാണ് സഭയുടെ ദൗത്യമെന്നും സ്നേഹത്തിൻ്റെ സന്ദേശമാണ് യേശുക്രിസ്തു നൽകിയതെന്നും പാസ്റ്റർ ചാക്കോ ജോൺ പറഞ്ഞു.
രണ്ടാം വാർഡ് മെമ്പർ സൂസൻ വർഗീസിനു കിറ്റുകൾ കൈമാറി പാസ്റ്റർ പ്രാർത്ഥിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് രാജൻ വർഗീസ്, സഭയുടെ കൗൺസിൽ ഭാരവാഹികളായ സുവി. അജു അലക്സ്, ജോജി ഐപ്പ് മാത്യൂസ്, കുര്യൻ പി.തോമസ്, പി.വൈ.പി.എ ഭാരവാഹികളായ ജസ്റ്റിൻ കുര്യൻ, ജോയൽ ചാക്കോ, സോദരി സമാജം പ്രതിനിധിയായി കുഞ്ഞുമോൾ ചാക്കോ എന്നിവർ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റ് മാത്തൻ ജോസഫ്, അംഗങ്ങളായ എം.സി.ഷൈജു, ജയ ഏബ്രഹാം, പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മിനിമോൾ ജോസ് എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.