കാറ്റിലും മഴയിലും വീട് തകർന്നു

ശൂരനാട് : കാറ്റും മഴയും മൂലം സുവിശേഷകന്റെ വീട് തകർന്നു. ശൂരനാട് തെക്ക് മരക്കീഴിൽ സുവിശേഷകൻ ജോമോൻ യോഹന്നാന്റെ വീടാണ് തകർന്നത്. ജൂൺ 4 വെള്ളിയാഴ്ച രാത്രിയോടെ ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് അടുക്കള ഭാഗം പൂർണമായും തകരുകയും, വീടിന്റെ ഭിത്തികൾക്ക് വിള്ളൽ ഉണ്ടാവുകയും ചെയ്തു. പഴക്കമുള്ള വീടിന്റെ ഭിത്തികൾക്കും    മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചതോടെ പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് ജോമോനും കുടുംബവും വാടക വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.

സുവിശേഷകനായും സാമൂഹിക പ്രവർത്തകനായും അറിയപ്പെടുന്ന ജോമോൻ, ഹാഗിയോസ് എന്ന സാമൂഹിക ബോധവൽക്കരണ ടീമിന്റെ പ്രധാന പ്രവർത്തകനാണ്. പോലീസ്, എക്സൈസ് വിഭാഗങ്ങളോട് ചേർന്ന് കവലകൾ, സ്കൂൾ കോളേജുകൾ, ജയിൽ എന്നിവ കേന്ദ്രീകരിച്ച് ലഘു ചിത്രീകരണങ്ങളിലൂടെയും പാവ നാടകങ്ങളിലൂടെയും ബോധവൽക്കരണ പ്രവർത്തികൾ ചെയ്യാറുണ്ട്.

കുടുംബാംഗങ്ങളായ ഏഴ് പേരും കോവിഡ് രോഗത്തിൽ നിന്നും മുക്തരായി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴാണ് മഴയിൽ വീട് തകർന്നത്. കോവിഡ് മൂലം വരുമാനം നിലച്ചതോടെ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച ഈ കുടുംബം, കിടപ്പാടം കൂടി നഷ്ടപ്പെട്ടതോടെ ആശങ്കയിലാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading