ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ വി.ബി.എസ് ജൂലൈ 3 മുതൽ 5 വരെ

ദുബായ്: ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വീ.ബി.എസ് ജൂലൈ 3 മുതൽ 5 വരെ നടത്തപ്പെടുന്നു.എല്ലാ ദിവസവും യൂ.എ.ഇ സമയം വൈകുന്നേരം 06.30 മുതൽ 08.30 വരെ സൂം ഫ്ലാറ്റ് ഫോംമിലൂടെയാണ് വീ.ബി.എസ് നടക്കുന്നത്. കെ.ജി വൺ മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാൻ  അവസരം ഒരുക്കിയിട്ടുണ്ട് .ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ്‌ പാസ്റ്റർ റിബി കെന്നത്ത്‌ ഉത്ഘാടനം ചെയ്യും.വിദ്യാർത്ഥി സമൂഹത്തിൽ നിറ സാനിധ്യമായ എക്സൽ വീ.ബി.എസ് മിഡിൽ ഈസ്റ്റ്‌ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുക്കും.പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളിലായി ക്ലാസുകൾ നയിക്കപ്പെടും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ക്യു.ർ കോഡ് ഉപയോഗിച്ചും,താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ് .വിനോദ, വിജ്ഞാനപ്രദവും, ആത്മികവുമായ നിരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തി നടത്തപ്പെടുന്ന പ്രസ്തുത വീ.ബി.എസിലേക്ക്, സഭാ ഭേതമന്യേ എല്ലാ വിദ്യാർത്ഥികളെയും  സ്വാഗതം ചെയ്യുന്നു.പ്രസ്തുത മീറ്റിങ്ങുകളിൽ റവ.ഡോ. വിൽ‌സൺ ജോസഫ്, റവ.ഡോ കെ.ഒ മാത്യു, പാസ്റ്റർ കോശി ഉമ്മൻ എന്നിവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും.

KE – Excel VBS 2021
Free registration link: https://forms.gle/3n5gemFxsTGm3HqZ6

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.