പാസ്റ്റർ സാബു പോളിന് യാത്രയയപ്പ് നൽകി

 

മസ്കറ്റ് : കാൽവറി ഫെലോഷിപ്പ് സഭയുടെ ശുശ്രൂഷാ കാലാവധി പൂർത്തിയാക്കിയ പാസ്റ്റർ സാബു പോളിന് യാത്രയയപ്പ് നല്കി. ഒമാനിൽ രണ്ടു വർഷത്തെ ഇടയ ശുശ്രൂഷ പൂർത്തിയാക്കിയാണ് പാസ്റ്റർ സാബു പോൾ നാട്ടിലേക്ക് മടങ്ങിയത് . ശാരോൺ സഭയുടെ ശുശ്രൂഷകനും മികച്ച വേദാധ്യാപകനുമായ പാസ്റ്റർ സാബു 2019 ജൂണിലാണ് ചാർജ് ഏറ്റെടുത്തത്.

കോവിഡ് കാലത്തും പ്രാർത്ഥനകൾ ഓൺലൈനായി ക്രമീകരിച്ചും, വിർച്വൽ കൺവൻഷൻ, യുവജന കൂട്ടായ്മകൾ എന്നിവ സംഘടിപ്പിച്ചും സഭാ പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നു. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായ അദ്ദേഹം ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന്റെ ഉപദേശക സമിതി അംഗമായും ഇക്കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹധർമ്മിണി ലീന സാബു പിന്തുണയുമായി കൂടെയുണ്ട്. ജോയൽ, എയ്ഞ്ചൽ എന്നിവർ മക്കളാണ്.

എറണാകുളം വൈറ്റില ഷാരോൺ സഭയാണ് പുതിയ വേല സ്ഥലം. മെയ് 28 ന് നടന്ന യോഗത്തിൽ സഭ പാസ്റ്റർ സാബു പോളിനും കുടുംബത്തിന് യാത്രയയപ്പ് നൽകി.

പാസ്റ്റർ കെ സി തോമസ് ചുമതലയേറ്റു

കാൽവറി ഫെലോഷിപ്പ് മസ്കറ്റ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ കെ സി തോമസ് ചുമതലയേറ്റു. കാൽവറി മിനിസ്ട്രിസിന്റെ അങ്കമാലിയിൽ പ്രവർത്തിക്കുന്ന ഹാർവെസ്റ്റ് സഭയുടെ സീനിയർ ശുശ്രൂഷകനും, ക്രൈസ്റ്റ് ഫോർ ഇന്ത്യ മിനിസ്ട്രിസിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു വരികയായിരുന്നു.

ജൂൺ 4 വെള്ളിയാഴ്ച നടന്ന ആരാധനയിൽ പാസ്റ്റർ കെ സി തോമസ് സഭാ ദൗത്യം ഏറ്റെടുത്തു. മികച്ച വാഗ്മിയും വേദാധ്യാപകനുമായ അദ്ദേഹം എറണാകുളം അങ്കമാലി സ്വദേശിയാണ്.
സാറ തോമസ് സഹധർമ്മിണിയും, ഗ്ലാഡിസ്, ഗ്രസിലിൻ എന്നിവർ മക്കളുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.