ഇന്നത്തെ ചിന്ത : തീൻ കൊടുക്കുന്നവനാർ | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 147:9
അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.

ഓരോന്നിനും വേണ്ടത് എന്തെന്ന് നന്നായി അറിയുന്നവനത്രെ ദൈവം. തന്നോട് നിലവിളിക്കുന്നവരെ അവിടുന്നു തള്ളിക്കളയുന്നില്ല. ഇയ്യോബ് 38:41ൽ നാം ഇങ്ങനെ വായിക്കുന്നു’ ‘കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ?’ അതുകൊണ്ടു സങ്കീർത്തനങ്ങൾ 104:27ൽ പറയുന്നു; ‘തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു’. പ്രിയരെ,
സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു – അവന്റെ ദയ എന്നേക്കുമുള്ളതു (സങ്കീർത്തനങ്ങൾ 136:25). അതിനാൽ
എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു (സങ്കീർത്തനങ്ങൾ 145:15).

ധ്യാനം: സങ്കീർത്തനങ്ങൾ 147
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.