ലേഖനം: മരണത്തിലും കള്ളത്തുലാസോ..? | പാസ്റ്റര്‍ ബെന്‍സണ്‍ വി. യോഹന്നാന്‍

നവ മാധ്യമങ്ങളിൽ നിരവധി കർത്തൃ ദാസന്മാരുടെ വേർപാടിന്റെ വാർത്തകൾ ദിനംപ്രതി നാം കണ്ടുകൊണ്ടിരിക്കുകയാണ്. അവരിൽ പ്രസിദ്ധരായവർക്ക് നല്ല യാത്രയയപ്പ് ലഭിക്കുന്നു. അത് പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നുതാനും. എന്നാൽ മാധ്യമങ്ങളിലും മറ്റും പ്രസിദ്ധരല്ലാത്തവർക്ക് നല്ല ഒരു അന്ത്യശുശ്രൂഷ ലഭിക്കുന്നില്ല എന്ന് മാത്രമല്ല പലരും കടന്നുപോകുന്നത് നാം അറിയുന്നു പോലുമില്ല.

Download Our Android App | iOS App

ഇഹലോക ജീവിതത്തിൽ ശുശ്രൂഷകള് ഭക്തന്മാരുടെ വേർപാട് എന്നതു വേറുകൃത്യങ്ങളില്ലാതെ വേണം സമാന സ്വഭാവത്തിൽ കണക്കാക്കേണ്ടതാണ്. എന്നാൽ ജീവിതകാലത്ത് ശുശ്രൂഷയിൽ മാത്രമല്ല അവരുടെ മരണത്തിൽ പോലും വ്യത്യസ്ത നിലപാട് ഉണ്ടാകുന്നത് തീർച്ചയായും വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. വാസ്തവത്തിൽ നമ്മുടെ ദൈവമക്കളും ദൈവദാസന്മാരും ഇലോകം വിട്ടു കർത്തൃവിശ്രാമങ്ങളിൽ ചേരുമ്പോൾ നമ്മിൽ ചിലർ അവരോടുള്ള സമീപനങ്ങളിൽ കള്ളത്തുലാസ്‌ കയ്യിൽ പിടിക്കുന്നില്ലയോ ❓️

post watermark60x60

മുന്തിയവർ എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം ആളുകൾക്ക് വേണ്ടി നവമാധ്യമങ്ങൾ നൽകുന്ന തലക്കെട്ട് പോലും ആരും അറിയാതെ പോകുന്ന ചിലർക്ക് അന്യമായി പോകുന്നു എന്നത് ജീവിച്ചിരുന്നു അവരെ വിലയിരുത്തുന്നവരുടെ വൈകല്യങ്ങൾ ആണ്.

ഒരു യഥാർത്ഥ ദൈവ ഭക്തനു / സുവിശേഷകനു മരണം എന്നതൊരു നഷ്ടമല്ല പിന്നെയൊ ലാഭമാണ്. പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക “എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.” (ഫിലിപ്പിയർ 1:21)

ബൈബിൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഒരു ഭക്തന്റെ ശുശ്രൂഷയുടെ നാളുകൾ അവസാനിക്കുമ്പോൾ ദൈവം അവനെ വിശ്രമ സ്ഥലത്ത് ചേർക്കുന്നു എന്നതാണ്. അതായത് ദൈവത്താൽ അവൻ ആശ്വാസ നാളുകളിലേക്ക് ചേർക്കപ്പെടുന്നു. ഈ തത്വം പോലും തിരിച്ചറിയാതെയാണ് നമുക്കിടയിൽ ഉയർന്നവനും താഴ്ന്നവനും എന്നുള്ള വിഭാഗീയതകൾ വെളിപ്പെടുത്തുന്നത്.

ഒരു ഭക്തന്റെ ജീവിതം ഇവിടെ ഭൂമിയിൽ എന്ത് നേടി എന്നതിലല്ല. പിന്നെയോ തന്റെ നിത്യതയിലുള്ള സമ്പാദ്യമാണ്. എന്നാൽ ഒരു ഭക്തനെയും ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണ് അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് മറ്റൊരു അവിശ്വസ്തതയല്ലേ.

ഓരോ ഭക്തന്റെയും മരണം ദൈവത്തിന് വിലയേറിയതാണ്, നമുക്കും അങ്ങനെ ആകട്ടെ.

പാസ്റ്റര്‍ ബെന്‍സണ്‍ വി. യോഹന്നാന്‍

-ADVERTISEMENT-

You might also like
Comments
Loading...