മക്കളുടെ വസ്ത്രവും, മുടിയും

റോയ് യോഹന്നാൻ പന്തളം

ഇടി വെട്ടി മഴയും കറിക്ക് അന്യായ ഉപ്പും..

ദാനിയേലു കുട്ടിച്ചാൻ നാട്ടിലെ എത് കല്ലാണത്തിന് പോയാലും കുറ്റം പറയും ,  പെണ്ണിൻ്റെ അത്രയും നിറമില്ലാത്ത ചെറുക്കൻ ,ഇറച്ചിക്ക് മൂപ്പ് പോരാ , മീൻ കറി ശരിയായില്ല ,ഒന്നുമില്ലങ്കിൽ പായസത്തിന് ഉപ്പില്ലന്നെങ്കിലും പറയും .അങ്ങനെ ഒരിക്കൽ ദാനിയേലു കുട്ടിച്ചായൻ്റ മകളുടെ കല്ല്യാണ ദിവസവും എത്തി ഇടിവെട്ടി മഴ ,ഊണിൽ കറിക്ക് അന്യായ ഉപ്പ്  ,വളിച്ച ഇറച്ചി കഴിച്ചവർക്കെല്ലാം വയറ്റിളക്കവും ജീവിതത്തിൽ കുറ്റം പറയാത്തവർ പോലും ബാത്ത് റൂമിൽ ഇരുന്ന്  തലയിൽ കൈവെച്ചുവെന്നാണ് സംസാരം.

18 വയസ് കഴിഞ്ഞ മക്കളെ പരുതിക്കപ്പുറം  അപ്പൻ അമ്മമാർക്ക് നിയന്ത്രിക്കാൻ കഴിയില്ല പിന്നെ മുടിയനായ പുത്രി ആണങ്കിലും പുത്രൻ ആണങ്കിലും യേശു കർത്താവ് പറഞ്ഞ ഉപമ പോലെ കെട്ടി പിടിച്ച് സ്വീകരിക്കുക മാത്രമെ മാർഗ്ഗമുള്ളു.

തെറ്റാണന്ന് അവർക്ക്  തോന്നുമ്പോൾ ( നമുക്കല്ല) അപ്പാ ഞാൻ നിന്നോടും സ്വർഗ്ഗത്തോട്ടം തെറ്റ് ചെയ്തു എന്ന് സ്വമേദയാ പറയും. നമ്മുടെ കണ്ണിലെ തെറ്റുകൾ ചിലപ്പോൾ ശരിക്കും തെറ്റാകണമെന്ന് നിർബന്ധവുമില്ല .

മക്കൾ വഴി തെറ്റിയാൽ വീട്ടിൽ നിന്നും അടിച്ചിറക്കണം അല്ലങ്കിൽ അപ്പൻ നാടുവിട്ടു പോകണം എന്നൊക്കെ പറയുന്നത് അൽപ്പം ക്രൂരതയാണ് .

സ്വന്തം മക്കളെ ഉറപ്പായും നിയന്ത്രിക്കാം എന്ന് ഉറപ്പുള്ളവർ മാത്രം കുറ്റം പറയട്ടെ.

ആ പാപിനിയായ സ്ത്രീയെ കല്ലെറിയാൻ നിന്ന മഹാപാപികളോടെ യേശു കർത്താവ് പറഞ്ഞത് പോലെ നമ്മുക്കും പറയാം .

കല്ലുകൾ താഴെയിട്ട് നമ്മുക്ക് പ്രാർത്ഥിക്കാം നമ്മുടെ  തലമുറക്കായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.