ചെറു ചിന്ത: അവസാനിക്കാത്ത സന്തോഷം | പാസ്റ്റർ അഭിലാഷ് നോബിൾ

തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ, സന്തോഷവും പരിശുദ്ധാത്മാവും തമ്മിൽ വലിയ ഒരു ബന്ധമുണ്ട്. റോമർ‬ ‭15:13‬-ൽ പറയുന്നു, “എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ.”‬
‭‭ ‭‬‬‬
നിങ്ങൾക്ക് തോന്നാം ജീവിതത്തിൽ ഒരു മാറ്റം ആവശ്യമാണ്; സന്തോഷം ലഭിക്കുന്നിടത്തേക്ക് പോകണം എന്ന്
ഇല്ല! നിങ്ങൾക്ക് സന്തോഷം തരുവാൻ ബാഹ്യമായ ഒന്നിനും സാധ്യമല്ല . നിങ്ങളുടെ ആത്മാവിന്റെ ഫലങ്ങളിലൊന്നാണ് സന്തോഷം. അത് നിങ്ങളിലുണ്ട്. നിങ്ങളുടെ ആത്മാവ് സന്തോഷം പുറപ്പെടുവിക്കുന്നു. “പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷം” (1 പത്രോസ് 1: 8).

ചുറ്റും നടക്കുന്ന കാര്യങ്ങൾക്കും യഥാർത്ഥ സന്തോഷത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ല. നമ്മുടെ സന്തോഷം സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.
നിങ്ങളുടെ വിശ്വാസം തണുപ്പിക്കാനും സന്തോഷം ഇല്ലാതാകുവാനും നിങ്ങളുടെ ആത്മാവിനെ കെടുത്തുവാനും ചില ചിന്തകൾ നിങ്ങളിൽ വന്നേക്കാം; അത്തരം ചിന്തകളെ നിരാകരിക്കുക എല്ലായ്പ്പോഴും സന്തോഷിക്കൂ!
സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും അന്തരീക്ഷത്തിൽ ദൈവാത്മാവ് നമുക്കുവേണ്ടിയും നമ്മോടൊപ്പവും അനവധി കാര്യങ്ങൾ ചെയ്യുന്നു. എന്നും നമ്മുടെ മനസ്സ് സന്തോഷമുള്ളതാകട്ടെ!!!

പാസ്റ്റർ അഭിലാഷ് നോബിൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.