സഹായഹസ്തവുമായി പി.വൈ.പി.എ അടൂർ വെസ്റ്റ് സെന്റർ

അടൂർ: കോവിഡിന്റ വ്യാപനം മൂലം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൌൺ നിമിത്തം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും, കോവിഡ് മൂലം ക്വാറന്റൈനിൽ ഇരിക്കുന്നവർക്കുള്ള സഹായ വിതരണം അടൂർ വെസ്റ്റ് സെന്റർ പി. വൈ. പി. എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ ചില ആഴ്ചകളായി അർഹത പെട്ടവരെ കണ്ടെത്തി അവരുടെ ഭവനങ്ങളിൽ ഭക്ഷണസാധനങ്ങളുടെ കിറ്റുകൾ എത്തിച്ചു നൽകി ക്കൊണ്ടിരിക്കുന്നു.

ഭക്ഷ്യ കിറ്റ് ഭവനങ്ങളിൽ എത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി സെന്റർ പി.വൈ.പി.എ പ്രസിഡന്റ് സുവി. ജോർജ് തോമസ്, പബ്ലിസിറ്റി കൺവീനർ ബിബിൻ ബോബി കമ്മറ്റി അംഗങ്ങളായ വിപിൻ ഫിലിപ്പ്, ബിബിൻ ബോബി, എബ്രഹാം എന്നിവരും പാസ്റ്റർ എ. എൽ ബിനു, പാസ്റ്റർ ബിൻസ് ജോർജ്, സുവി.ജിബിൻ ഫിലിപ്പ് എന്നിവരും പ്രവർത്തിച്ചു.

ഐപിസി അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫിന്റ മേൽനോട്ടത്തിൽ ഈ പ്രവർത്താനങ്ങളുടെ വിജയത്തിനായി വൈസ് പ്രസിഡന്റ്‌ ജോമോൻ ജോയ്, സെക്രട്ടറി ലിജോ സാമുവേൽ, ട്രഷറാർ ഫിന്നി കടമ്പനാട്, എന്നിവരുടെ നേതൃത്വത്തിലുള്ള സെന്റർ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.