4-14 വിന്‍ഡോ ഇൻഡ്യാ ഓൺലൈൻ സമ്മിറ്റ്; ജൂൺ 19ന്

തിരുവല്ലാ: നാലു മുതല്‍ പതിനാലു വയസുവരെയുള്ള കുട്ടികളുടെ സമഗ്രവളര്‍ച്ചക്കായി യത്‌നിക്കുന്ന അന്താരാഷ്ട്ര മൂവ്‌മെന്റ് 4-14 വിന്‍ഡോയുടെ ഇൻഡ്യാ സമ്മിറ്റിന്, മൂവ്മെന്റിന്റെ കേരളത്തിലെ പങ്കാളിയായ തിമഥി ഇന്‍സ്റ്റിട്യൂട്ട് വേദി ഒരുക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഈ വർഷം ഓൺലൈൻ ആയിട്ടാണ് സമ്മിറ്റ് നടക്കുന്നത്. ജൂൺ 19 ശനിയാഴ്ച വൈകിട്ട് O7 മണി മുതല്‍ 09മണി (IST) വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിഗിന് 4-14 മൂവ്‌മെന്റിന്റെ ദേശീയ തലത്തില്‍ നേതൃത്വം നല്കുന്ന ലീഡേഴ്‌സ് സെക്ഷനുകള്‍ക്ക് നേതൃത്വം നൽകും.

കുട്ടികളുടെ ഇടയില്‍ നടക്കുന്ന ക്രിസ്തീയ ശുശ്രൂഷകളില്‍ സഭയുടെ വിശാല ഐക്യത്തെ ലക്ഷ്യമാക്കി സമ്മേളിക്കുന്ന 4-14 വിന്‍ഡോ ഇൻഡ്യാ സമ്മിറ്റില്‍ കുട്ടികളുടെ ഇടയിലെ സുവിശേഷീകരണ സാദ്ധ്യതകളും നൂതന ആവിഷ്‌ക്കാര സാദ്ധതകളും ബാലസുവിശേഷീകരണം നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യപ്പെടും. ആധുനിക വിവര സാങ്കേതിക, ഇലക്ട്രോണിക് മികവുകള്‍ ബാല സുവിശേഷീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തുവാന്‍ സഹായകരമാകുന്ന പഠനകളരികള്‍ക്ക് അതതു മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ നേതൃത്വം നല്കും.

കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന വിവധ സഘടനാ പ്രതിനിധികള്‍, സഭാ നേതൃത്വങ്ങള്‍, സണ്ടേസ്കൂൾ പ്രവർത്തകർ, സണ്ടേസ്കൂൾ ടീച്ചേഴ്സ്, യുവജന സംഘടനാ പ്രവർത്തകർ, വൈദീക സ്ഥാപനങ്ങള്‍, മിഷന്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കാണ് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കഴിയുക. കൂടാതെ ബാല സുവിശേഷികരണം ചെയ്യുന്നവര്‍ക്കും, താത്പര്യമുള്ള മറ്റുള്ളവര്‍ക്കും ഈ സമ്മേളനത്തില്‍ പങ്കെടുക്കാവുന്നതാണ്.

 

-Advertisement-

You might also like
Comments
Loading...