പനവേലി എബനേസർ പിവൈപിഎ ലോക പരിസ്‌ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകൾ നട്ടു

പനവേലി : നഷ്ട്ടപെട്ട് കൊണ്ടിരിക്കുന്ന പ്രകൃതി സമ്പത്തിനെ നാം യുവജനങ്ങൾ സംരക്ഷക്കാൻ ബാധ്യസ്ഥരാണ് എന്ന് പിവൈപിഎ രക്ഷാധികരി പാസ്റ്റർ മാത്യു പി.കുര്യൻ ആഹ്വാനം ചെയ്തത് അനുസരിച്ച് ലോക പരിസ്‌ഥിതി ദിനമായ ഇന്ന് പനവേലി എബനേസർ പിവൈപിഎയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിവിധ ഇടങ്ങളിൽ നടുകയും വിതരണം ചെയ്യുകയും ചെയ്തു.

post watermark60x60

പാസ്റ്റർ മാത്യു പി കുര്യൻ ആദ്യ വൃക്ഷതൈ നട്ട് ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് സഭാ സക്രട്ടറി ജോർജ് തോമസ് , പിവൈപിഎ സെന്റർ ജോയിൻ സെകട്ടറി ബ്ലസൻ മാത്യു ,പിവൈപിഎ പ്രസിഡന്റ് എബൽ റ്റി മാത്യു, സെക്രട്ടറി റിജോ റെജി,ട്രേഷറാർ ജിജോ ബാബു ,ബെൻസൻ മാത്യു, ഗ്ലാഡ്സൻ ജിജി , സജി ജോർജ് എന്നിവർ വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.

-ADVERTISEMENT-

-ADVERTISEMENT-

You might also like