എഡിറ്റോറിയല്‍: പ്രകൃതിക്കു ഒരു തണുപ്പ്‌ നൽകാം | ജെ പി. വെണ്ണിക്കുളം

പരിധിയില്ലാത്ത പ്രകൃതി ചൂഷണവും സാങ്കേതിക വിദ്യകളുടെ അനിയന്ത്രിത ഉപയോഗവും ഒന്നു ചേർന്നപ്പോൾ മനുഷ്യജീവന് അത് ഭീഷണിയായി മാറി. അതു ക്രമേണ പരിസ്ഥിതി പ്രശ്നങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു.


ന്ന് ലോക പരിസ്ഥിതി ദിനം.ഈ വർഷത്തെ ചിന്താവിഷയം: “Reimagine. Recreate. Restore”
എന്നതാണ്. പ്രകൃതിയെ സംരക്ഷിക്കുക, കൈമോശം സംഭവിച്ച സൗന്ദര്യത്തെ പുനഃസ്ഥാപിക്കുക നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
എന്നാൽ ഇന്ന് വികസനത്തിന്റെ പേരിൽ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് വർധിച്ചു വരുന്നു. ഇതുമൂലം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുന്നു. അശാസ്ത്രീയമായ പല നിർമ്മാണങ്ങളും പ്രകൃതി ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്നു. തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കം മറ്റു ദുരന്തങ്ങൾക്കെല്ലാം ഉത്തരവാദി നമ്മൾ തന്നെയാണ്. ഇവിടെ പ്രകൃതിയുടെ നാശം മാത്രമല്ല സംഭവിക്കുന്നത്, പല ജീവജാലങ്ങളുടെയും നാശത്തിനു പോലും കാരണമാകുന്നു. ആവാസവ്യവസ്ഥയിൽ മനുഷ്യന് സുഖപ്രദമാകേണ്ട ഭൂമി ഇന്ന് നിലവിളിക്കുന്നത് പലരും കേൾക്കുന്നില്ല. പരിധിയില്ലാത്ത പ്രകൃതി ചൂഷണവും സാങ്കേതിക വിദ്യകളുടെ അനിയന്ത്രിത ഉപയോഗവും ഒന്നു ചേർന്നപ്പോൾ മനുഷ്യജീവന് അത് ഭീഷണിയായി മാറി. അതു ക്രമേണ പരിസ്ഥിതി പ്രശ്നങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു. ഈ സ്‌ഥിതി ഇങ്ങനെ തുടരാൻ നമ്മൾ അനുവദിക്കരുത്.

post watermark60x60

ഈ പരിസ്ഥിതി ദിനത്തിൽ നല്ലൊരു നാളേക്കായ് നമുക്ക് കൈ കോർക്കാം, പ്രതിജ്ഞ എടുക്കാം. ഭൂമിക്കു തണുപ്പ് നൽകുവാനും പുതിയ സൃഷ്ടികൾ ഉണ്ടായി വരുവാനുമായി നല്ല നാളെയെ സ്വപ്നം കണ്ടു വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കാം. ‘മരം ഒരു വരം’ എന്നത് എത്രയോ വാസ്തവമാണ്. വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ ആ സ്ഥാനത്തു തൈകൾ വച്ചു പിടിപ്പിക്കാനും ഉത്സാഹിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like