പി വൈ സിയുടെ പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചുള്ള വൃക്ഷ തൈ വിതരണ ഉദ്ഘാടനം നടന്നു

തിരുവല്ല : പി വൈ സിയുടെ പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചുള്ള വൃക്ഷ തൈ വിതരണം ഉദ്ഘാടനം നടന്നു. പി വൈ സി സംസ്ഥാന സെക്രട്ടറി ജെറി പൂവക്കാല പി വൈ പി എ കോട്ടയം മേഖല പ്രസിഡന്റ്‌ പാസ്റ്റർ ഷാൻസ് ബേബിക്കു വൃക്ഷ തൈ നൽകിയാണ് ഉത്ഘാടനം ചെയ്തത്. ​

post watermark60x60

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആരംഭിച്ചു. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.
വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

-ADVERTISEMENT-

-ADVERTISEMENT-

You might also like