ഇന്നത്തെ ചിന്ത : സീയോനേ, ഉണരുക, ഉണരുക | ജെ. പി വെണ്ണിക്കുളം

യെശയ്യാ 52:1
സീയോനേ, ഉണരുക, ഉണരുക; നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല.

post watermark60x60

യരൂശലേമിലേക്കു മടങ്ങിപ്പോകുവാൻ ഒരുങ്ങുവാനായി പ്രവാസത്തിലായിരിക്കുന്ന യിസ്രായേലിനോട് ആഹ്വാനം ചെയ്യുന്നതായി ഇവിടെ കാണാം. അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കു വരുവാൻ അവരോടു ആഹ്വാനം ചെയ്യുകയാണ്. ഇനിമേൽ ശത്രുവിന്റെ ആധിപത്യം നിന്റെ മേൽ ഉണ്ടാകില്ല എന്നും ബലം ധരിച്ചു മുന്നേറുക എന്നും ഉറപ്പായും പറയുന്നു.

ധ്യാനം: യെശയ്യാവ് 52
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like