ക്രൈസ്തവ എഴുത്തുപുര ഏഴാമത് വാർഷിക സമ്മേളനത്തിന് അനുഗ്രഹ സമാപ്തി

തിരുവല്ല: ക്രൈസ്തവ മാധ്യമ രംഗത്തു വിപ്ലവമായി മാറിയ ക്രൈസ്തവ എഴുത്തുപുരയുടെ ഏഴാമത് വാർഷിക സമ്മേളനം ഇന്നലെ രാത്രി സൂമിലൂടെ നടന്നു. വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ സാന്നിധ്യം ഈ മീറ്റിംഗിന് അനുഗ്രഹമായിരുന്നു.
കെ ഇ ജനറൽ ജോയിന്റ് സെക്രട്ടറി ഇവാ. ഡാർവിൻ എം വിൽസൻ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജയ്സൻ കുഴിവിള പ്രാരംഭ പ്രാർത്ഥന നടത്തി. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് പ്രവർത്തന വിശദീകരണം നൽകി. യു കെ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ പ്രിൻസ് പ്രെയിസൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ചു ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ (സി എസ് ഐ മധ്യ കേരള ഡയോസിസ്), റവ. കെ ജി ജോസഫ് (സെക്രട്ടറി,മലങ്കര മാർത്തോമ്മാ സിറിയൻ ചർച്), ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ഏബ്രഹാം (സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്, തിരുവല്ല), റവ. ജേക്കബ് തോമസ് ( സെന്റ് തോമസ് ഇവാഞ്ചലിക്കൽ പാരിഷ്, ദോഹ), പാസ്റ്റർ റ്റിനു ജോർജ് (ഏൽ ഷേദ്ദായി), പാസ്റ്റർ സാം ജോർജ് (ഐ പി സി ജനറൽ സെക്രട്ടറി), റവ. സി സി തോമസ് ( ചർച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ), പാസ്റ്റർ ഏബ്രഹാം ജോസഫ് ( നാഷണൽ പ്രസിഡന്റ്,ശാരോൻ ഫെല്ലോഷിപ്പ് ചർച്), റവ. ഡോ. വിൽസൺ ജോസഫ് ( ഐ പി സി ജനറൽ വൈസ് പ്രസിഡന്റ്), റവ. എൻ പി കൊച്ചുമോൻ ( ഓവർസീർ, ചർച് ഓഫ് ഗോഡ് കേരള റീജിയൻ), പാസ്റ്റർ ഷിബു നെടുവേലിൽ (ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി), റവ. റ്റി വി പൗലോസ് ( ഏ ജി മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി), റവ. കെ ഒ മാത്യു (നാഷണൽ ഓവർസിയർ, ചർച് ഓഫ് ഗോഡ്, യു എ ഇ), പാസ്റ്റർ ജോണ്സണ് ഡാനിയേൽ (ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി, ചെറുവക്കൽ), സ്റ്റർലാ മേഴ്‌സി ലൂക്ക് ( ഐ ബി സി, കുമ്പനാട്), പാസ്റ്റർ ടി കെ ജോസഫ് (ഫെല്ലോഷിപ്പ് പെന്തെക്കോസ്തൽ ചർച് ഓഫ് ഗോഡ്, രാജ്കോട്ട്), ഡോ. ആനി ജോർജ് (പ്രിൻസിപ്പൽ, എഫ് റ്റി എസ്, മണക്കാല),പാസ്റ്റർ ഭക്തവത്സലൻ തുടങ്ങിയവർ ആശംസ സന്ദേശങ്ങൾ നൽകി. കെ ഇ മഹാരാഷ്ട്ര, ഒമാൻ ചാപ്റ്ററുകൾ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. കെ ഇ ജനറൽ ട്രഷറർ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് കൃതജ്ഞത അറിയിച്ചു. പാസ്റ്റർ ടി വി പൗലോസ് സമാപന പ്രാർത്ഥന നടത്തി.
വിവിധ രാജ്യങ്ങങ്ങളിൽ നിന്നുളള ക്രൈസ്തവ എഴുത്തുപുര പ്രവർത്തകരും എഴുത്തുകാരും പ്രാർത്ഥനാ സഹകാരികളും ഈ യോഗത്തിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.