4-14 പ്രാർത്ഥന ദിനം; കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന ദിനമായി ജൂൺ 13 ഞായർ

തിരുവല്ല : 2021 ജൂൺ 13 ഞായറാഴ്ച ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമായി 4 മുതല്‍ 14 വരെ പ്രായക്കാര്‍ക്കായി സഭായോഗത്തോടനു
ബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനാ ദിനം നടക്കും. തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രാര്‍ത്ഥനാ ദിനത്തിന് നേതൃത്വം നല്കുന്നത്.
കുട്ടികള്‍ നേരിടു പ്രധാന വെല്ലുവിളികളായ ബാലപീഠനം, ബാലവേല, കോവിഡ് കാലത്തു കുഞ്ഞുങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളെയോര്‍ത്ത് ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് സഭകള്‍ ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ ജൂൺ 13 ഞായറാഴ്ച പങ്കാളികളാകും.
സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കുന്ന ഏറ്റവും അനുയോജ്യമായ പ്രായപരിധിയാണ് 4 മുതല്‍ 14 വയസ് വരെയുള്ളത്. ഈ പ്രായക്കാര്‍ രക്ഷിക്കപ്പെടുവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അവരെ ലക്ഷ്യമാക്കുകയെതാണ് 4/14 വിന്‍ഡോ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നമ്മുടെ സഭകളിലെ സജീവ അംഗങ്ങളില്‍ 80% പേരും രക്ഷിക്കപ്പെത് പതിനാല് വയസിനുള്ളിലോ അന്ന് കേട്ട ദൈവവചനം പിന്നീട് രക്ഷയിലേക്ക് നയിച്ചതോ ആണെതാണ് ശരിയായ കണക്ക്.
ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഒരു കുട്ടി യേശുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നീടുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വാര്‍ത്താമാധ്യമങ്ങളും പരസ്യങ്ങളും ഈ പ്രായക്കാരെ ലക്ഷ്യമാക്കിക്കൊണ്ടിരിക്കു സമകാലീന ലോകത്തില്‍ അവരെ ലക്ഷ്യമാക്കുകയെന്ന സഭയുടെ ഉത്തരവാദിത്വത്തെ ഉണര്‍ത്തുവാനും സുവിശേഷ സംഘടനകള്‍ അവരെ ദൈവവചനവുമായ് സന്ധിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് 4/14 വിന്‍ഡോ പ്രാര്‍ത്ഥനാ ദിനം ലക്ഷ്യമിടുന്നത്.
ദേശീയ പ്രാധാന്യമുള്ള വിഷയമെന്ന നിലയില്‍ കട്ടികള്‍ക്കായി പ്രാര്‍ത്ഥനചങ്ങലകള്‍ രൂപീകരിക്കുവാനുള്ള പ്രയത്‌നങ്ങളും തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തികൊണ്ടിരിക്കുന്നു.
പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും, പവര്‍പോയിന്റ് പ്രസന്റേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ദയവായി ബന്ധപ്പെടുക : 9656217909, 9745647909

-ADVERTISEMENT-

You might also like