യൂട്യൂബിൽ ഒരു വൈറൽ “പാഴ്‌സൽ”
പെട്ടകം മീഡിയ എന്ന യുട്യൂബ് ചാനലിൽ റിലീസായ ഒരു മികച്ച ഷോർട്ട് ഫിലിം ആണ് ‘ പാഴ്‌സൽ’. റിലീസ് ആയി മണിക്കൂറികൾക്കുള്ളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ഈ കൊച്ചു ചിത്രം. കയ്യിൽ ഒരു രൂപ പോലും എടുക്കാൻ ഇല്ലാതെ, സാലറി വരുന്ന ദിവസം , സാലറി അക്കൗണ്ടിൽ വരും എന്ന പ്രതീക്ഷയോടെ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് ഇറങ്ങുന്ന ബിനോയ് എന്ന ചെറുപ്പക്കാരന്റെ ഒരു ദിവസം ആണ് പ്രമേയം. നിരവധി രസകരമായ മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രം ഒടുവിൽ ഏവരെയും ചിന്തിപ്പിക്കുന്ന ഒരു നല്ല സന്ദേശതോടെയാണ് അവസാനിക്കുന്നത്.
അഭിനേതാക്കളും മറ്റ് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നവരെല്ലാം ഗംഭീരമാക്കിയ ഈ പാർസൽ ഏറ്റവും രുചിയേറിയ ഒരു വിഭവം ആയി തന്നെയാണ് നമ്മളിലേക്ക് എത്തുന്നത്. രചനയും സംവിധാനവും താൻസന് തോമസ്, ഛായാഗ്രഹണം അലൻ കെ ഈച്ചരൻകുടി നിർവ്വഹിച്ചിരിക്കുന്നു.
ക്രിസ്ത്യൻ യുവ ജനങ്ങൾക്ക് അധികം പ്രാതിനിധ്യം ഇല്ലാത്ത മേഖലയിലേക്കാണ് ഈ കലാകാരൻമാർ മികച്ച ചില സൃഷ്ടികളുമായി കടന്നു വന്നിരിക്കുന്നത്. ഇവരുടെ ആറാമത്തെ വിഡിയോയിൽ എത്തി നിൽക്കുമ്പോൾ കലാപരമായും, സാങ്കേതികപരമായും വളരെയധികം മികവ് കൈവന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം ലോക്ക്ഡൗണ് കാലത്ത് ആലുവ ഐപിസി ഗില്ഗാൽ സഭയിലെ കുറച്ചു യുവാക്കൾ ചേർന്ന്, ലോക്ക്ഡൗൻ കാലം എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്ന ചിന്തയിൽ ആണ് യൂട്യൂബ് ചാനൽ വഴി നല്ല സന്ദേശങ്ങൾ പകരുന്ന ചെറിയു വീഡിയോകൾ ചെയ്യാം എന്ന ആശയത്തിൽ എത്തുന്നത്. ഇവരുടെ ഏറ്റവും പുതിയ ഷൊർട് ഫിലിം പാർസൽ കാണുവാൻ ചുവടെയുള്ള ലിങ്ക് സന്ദർശിക്കുക. എല്ലാവരും അവരുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പ്രോത്സാഹിപ്പിച്ചാൽ ഇനിയും മികച്ച സൃഷ്ടികളുമായി അവർ വരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പെട്ടകം മീഡിയക്ക് എല്ലാവിധ ആശംസകളും.
-Advertisement-