പിവൈസി ഗ്ലോബൽ കോൺഫറൻസ്: ഡെയ്സ് ഓഫ് ഹോപ്പ് ഇന്നു മുതൽ

തിരുവല്ല: പെന്തെക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ത്രിദിന ഗ്ലോബൽ കോൺഫറൻസ്- ഡെയ്സ് ഓഫ് ഹോപ്പ് ഇന്ന് (മെയ് 31 തിങ്കൾ) ആരംഭിക്കുന്നു.
വൈകിട്ട് 7.30 ന് സൂം പ്ലാറ്റ്ഫോമിലാണ് യോഗം നടക്കുന്നത്.

പിവൈസി ജനറൽ പ്രസിഡണ്ട് അജി കല്ലിങ്കൽ ഉദ്ഘാടനം ചെയ്യുന്ന പ്രാരംഭയോഗത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി അധ്യക്ഷത വഹിക്കും.

തുടർന്നു പാസ്റ്റർ ചെറിയാൻ വർഗ്ഗീസ് (YPCA) അധ്യക്ഷത വഹിക്കും.

പാസ്റ്റർമാരായ ജോ തോമസ് (ബാംഗ്ലൂർ), ഷിബിൻ സാമുവേൽ (PYPA) തുടങ്ങിയവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും.

സിസ്റ്റർ പെഴ്സിസ് ജോൺ (ഡൽഹി) സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

ക്രൈസ്തവ എഴുത്തുപുര, ശാലോംധ്വനി, മിഡിൽ ഈസ്റ്റ് തുടങ്ങിയവയുടെ ഫെയ്സ്ബുക്ക്/യുട്യൂബ് ചാനലുകളിൽ യോഗത്തിൻ്റെ തത്സമയം സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

Join Zoom Meeting
https://us02web.zoom.us/j/4752224880

Meeting ID: 475 222 4880

-Advertisement-

You might also like
Comments
Loading...