ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റിനൊപ്പം നിരത്തിലിറങ്ങി തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA യും

 

post watermark60x60

കോട്ടയം: സ്ഥലം MLA യും ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും ഇന്ന് നിരത്തിൽ ഉണ്ടായിരുന്നു. ഇരുപത്തി ഒന്നാം ദിനം കോട്ടയം MLA തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ഹോമിയോ മരുന്ന് നൽകിയും, ഭക്ഷണ പൊതി വിതരണം ചെയ്തും ഒപ്പം ഉണ്ടായിരുന്നു.കോട്ടയം , കുമരകം ,ചിങ്ങവനം , കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ,യാചകർ,ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക്,
സാനിറ്റയ്സർ
എന്നിവയും വിതരണം ചെയ്തു. എല്ലാ ദിവസത്തെയും പോലെ
നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്തേവാസികൾക്ക് ഉൾപ്പടെയുള്ളവർക്കു
ഭക്ഷണ പൊതികൾ വിതരണം ചെയ്തു . 150 ഓളം തമിഴ് കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഇറഞ്ഞാൽ കോളനിയിൽ ഹോമിയോ മരുന്ന് വിതരണം ചെയ്തു.കോട്ടയം ജില്ലാ ആശുപത്രിയിൽ കൊറോണ വാർഡിൽ പൊതി ചോറ് നൽകി. Final word gospel ministries kottayam പ്രവർത്തകരും പൊതിച്ചോറുമായി കോട്ടയം യൂണിറ്റിനോടൊപ്പം കൂടി.പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന BE THE LIGHT എന്ന വാട്സ് ആപ്പ് കൂട്ടായ്മ കോട്ടയം യൂണിറ്റ് എഴുത്തുപുരയുമായി ചേർന്നാണ് പൊതിച്ചോർ നൽകി വരുന്നത് . BE THE LIGHT പ്രവർത്തകരായ മനോജ്‌, പാസ്റ്റർമാരായ ബിബിൻ, ജോർജ് ബെഞ്ചമിൻ, സുവിശേഷകരയ രഞ്ജിത്, രാജീസ് എന്നിവരും IET കോട്ടയം കോഡിനേറ്റർ അഡ്വ. ജോണി കല്ലൻ,കോട്ടയം യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് സെക്രട്ടറി അജി ജെയ്സൺ, ജോയിന്റ് സെക്രട്ടറി ബിജേഷ് തോമസ്, ട്രെഷറാർ സുബിൻ കെ ബെന്നി വോളന്റിയർമാരായ ഫെബിൻ,നിതിൻ ബാബു,ബ്ലെസ്സൻ ജോണി, ജൈമോൻ മുകേഷ് എന്നിരും ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

Download Our Android App | iOS App

-ADVERTISEMENT-

You might also like