പി.വൈ.സി ഗ്ലോബൽ കോൺഫറൻസ്: ഡെയ്സ് ഓഫ് ഹോപ്പ് മെയ് 31 മുതൽ

തിരുവല്ല: ലോകമെമ്പാടുമുള്ള നൂറുകണക്കിനു യുവജനങ്ങൾ പങ്കെടുക്കുന്ന പെന്തെക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ത്രിദിന ഗ്ലോബൽ കോൺഫറൻസ്: ഡെയ്സ് ഓഫ് ഹോപ്പ് മെയ് 31 മുതൽ ജൂൺ 2 വരെ വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും.

പാസ്റ്റർമാരായ ഷിബു തോമസ് (ഒക്ലഹോമ), സജു ചാത്തന്നൂർ, ജോ തോമസ് (ബാംഗ്ലൂർ), ഡോ. ഷിബു കെ മാത്യു, സാം ഇളമ്പൽ, ഷിബിൻ സാമുവേൽ തുടങ്ങിയവർ മുഖ്യപ്രഭാഷകരാകും.

കോവിഡ് സാഹചര്യത്തിൽ ജനസമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും വെല്ലുവിളികളും വളരെയധികമാണ്. യുവാക്കളിൽ ഏറിയ പങ്കും ആശങ്കയിലും ഭാവിയെക്കുറിച്ചുള്ള ആകുതലയിലുമാണ്. ക്രിസ്തുവിലൂടെയുള്ള ദിവ്യസമാധാനം സമൂഹത്തിന് പകർന്ന് നല്കുകയെന്നതാണ് ഡെയ്സ് ഓഫ് ഹോപ്പ് ഗ്ലോബൽ കോൺഫറൻസിലൂടെ പിവൈസി ലക്ഷ്യമിടുന്നത്.

പിവൈസി ജനറൽ പ്രസിഡണ്ട് അജി കല്ലിങ്കൽ ഉദ്ഘാടനം ചെയ്യുന്ന പ്രാരംഭയോഗത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി അധ്യക്ഷത വഹിക്കും.

പാസ്റ്റർമാരായ ചെറിയാൻ വർഗ്ഗീസ് , ജെബു കുറ്റപ്പുഴ, സോവി മാത്യു തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിക്കും.

ഡോ. ബ്ലസൻ മേമന, ബ്രദർ ലോർഡ്സൺ ആൻ്റണി, സിസ്റ്റർ പെഴ്സിസ് ജോൺ എന്നിവരെ കൂടാതെ വിവിധ പെന്തക്കോസ്ത് യുവജന സംഘടനകളുടെ നേതൃത്വത്തിലുള്ള സംഗീത സംഘങ്ങളും ഗാനങ്ങൾ ആലപിക്കും.

സമ്മേളനത്തിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി
പാസ്റ്റർ റെണാൾഡ് കെ. സണ്ണി (ജനറൽ കൺവീനർ), ബ്രദർ ഫിന്നി മല്ലപ്പള്ളി, പാസ്റ്റർ തേജസ് ജേക്കബ് (ജോയിൻ്റ് കൺവീനർമാർ), ബ്രദർ ബ്ലസിൻ ജോൺ മലയിൽ (പബ്ലിസിറ്റി), പാസ്റ്റർ ഫിലിപ്പ് എബ്രഹാം, ബ്രദർ പ്രിജോ ഏബ്രഹാം കാച്ചാണത്ത് (ഫിനാൻസ് കൺവീനർമാർ), പാസ്റ്റർ വില്യം മല്ലശ്ശേരി (മ്യൂസിക്)
പാസ്റ്റർ അനീഷ് ഉമ്മൻ, സിസ്സർ ജിൻസി സാം (പ്രയർ കോർഡിനേറ്റർമാർ)പാസ്റ്റർ ലിജോ കെ. ജോസഫ് (ടെലികാസ്റ്റിംഗ്), പാസ്റ്റർ ജെറി പൂവക്കാല, പാസ്റ്റർ ഫിന്നി ജോസഫ് (പ്ലാനിംഗ്) ബ്രദർ ജിനു വർഗ്ഗീസ്, ബ്രദർ ബ്ലസ്സൻ മല്ലപ്പള്ളി (ഇൻഫർമേഷൻ കൺവീനർമാർ), പാസ്റ്റർ അനീഷ് ഉലഹന്നാൻ (മീഡിയ) എന്നിവർ അടങ്ങുന്ന വിപുലമായ കമ്മിറ്റിയും പ്രവർത്തിക്കുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.