ദോഹയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ട ബ്രദർ ബിജു മാണിയുടെ സംസ്കാര ശുശ്രൂഷ നാളെ, ക്രൈസ്തവ എഴുത്തുപുര പേജിൽ തത്സമയം വീക്ഷിക്കാം

 

കോതമംഗലം: കോഴിപ്പള്ളി – പാറശ്ശാലപ്പടി, പരീക്കമോളിൽ വീട്ടിൽ മാണികുഞ്ഞിന്റെയും ചിന്നമ്മയുടെയും മകൻ ദോഹയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ട ബെഥേൽ എജി സഭാംഗം ബ്രദർ ബിജു മാണിയുടെ [47] സംസ്കാര ശുശ്രൂഷ ശനിയാഴ്ച 29-5-2021 രാവിലെ എട്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ചു പത്തുമണിയോടെ കോതമംഗലം, ചാത്തമറ്റം കിങ്ഡം ഓഫ് ഗോഡ് ചർച് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.

ഭാര്യ: സിമി, മക്കൾ നോയൽ [13] , നെഹമ്യാ[4].

28-5-2021, വെള്ളിയാഴ്ച വൈകിട്ട് ദോഹയിൽ നിന്നും നാട്ടിലേക്കു ഭൗതിക ശരീരം കൊണ്ട് പോകും. പാസ്റ്റർ ഷാജു സി ജോസഫ് സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ദോഹ ബെഥേൽ എജി സഭയുടെ ട്രാൻസ്‌പോർട്ട് കോർഡിനേറ്റർ പദവിയിൽ അടക്കം അനേകം വർഷങ്ങൾ സ്തുത്യർഹമായ സേവനം ദൈവനാമ മഹത്വത്തിനായി വിനിയോഗിച്ച സുവിശേഷ തല്പരനായിരുന്നു അദ്ദേഹം.

സംസ്കാര ശുശ്രൂഷ ക്രൈസ്തവ എഴുത്തുപുര പേജിൽ തത്സമയം വീക്ഷിക്കാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.