കൊവിഡ് ബാധിച്ചു മരിച്ച ശുശ്രൂഷകൻമാരുടെ കുടുംബങ്ങൾക്കു കൈത്താങ്ങലായി പി.വൈ.സി

തിരുവല്ല: കേരളത്തിലെ പെന്തെക്കോസ്ത് സഭകളിൽ ശുശ്രൂഷകരായിരിക്കെ കൊവിഡ് മൂലം നിര്യാതരായ പാസ്റ്റർമാരുടെ കുടുംബാംഗങ്ങൾക്കു സഹായം നൽകുന്ന പദ്ധതിയുമായി പെന്തെക്കോസ്ത് യൂത്ത് കൗൺസിൽ കർമ്മരംഗത്ത്.

post watermark60x60

സഹായത്തിനർഹതയുള്ളവർ താഴെ കൊടുത്തിരിക്കുന്ന അപേക്ഷാമാതൃകയിൽ വെള്ള പേപ്പറിൽ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ 9633335211 എന്ന വാട്സാപ്പ് നമ്പരിലേക്ക് മെയ് 31 തിങ്കളാഴ്ച്ച വൈകിട്ട് 05:00 മണിക്കുള്ളിൽ അയക്കേണ്ടതാണ്.

പി.വൈ.സി. ജനറൽ – സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വിശദ പരിശോധനക്കു ശേഷം സഹായത്തിനു അർഹരായവരെ കണ്ടെത്തുന്നതാണെന്ന് ജനറൽ പ്രസിഡൻ്റ് അജി കല്ലിങ്കലും സ്റ്റേറ്റ് പ്രസിഡൻ്റ് ജിനു വർഗ്ഗീസും പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ അറിയിച്ചു.

-ADVERTISEMENT-

You might also like