അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ബ്ലഡ് ഡൊണേഷൻ ചലഞ്ച് ഇന്ന് തൃശ്ശൂരിൽ നടന്നു
പുനലൂർ: അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ്
ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്ത ദാനത്തിൻ്റെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ സി എ അംഗങ്ങൾ ഇന്ന് രക്തം ദാനം ചെയ്തു.

തൃശ്ശൂർ സി.എ പ്രസിഡൻ്റ് പാസ്റ്റർ സിബു ചിറ്റിലപ്പള്ളിയുടെയും മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ ബ്രദർ ലേണൽ തോമസിൻ്റയും നേതൃത്വത്തിൽ തൃശ്ശുർ സെക്ഷൻ സിഎ അംഗങ്ങളാണ് രക്തം ദാനം ചെയ്തത്. വാക്സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിത കാലത്തേക്ക് രക്തം ദാനം ചെയ്യുവാൻ കഴിയില്ല. ഇത് രക്തദാതാക്കളുടെ എണ്ണം കുറക്കുമെന്ന ആശങ്ക ഉയർത്തുന്നു. രക്തദാനത്തിന് യുവജനങ്ങൾ മുമ്പോട്ട് വരണം എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് സിഎ പ്രവർത്തകർ കേരളത്തിലെ വിവിധ ഗവൺമെൻ്റ് ആശുപത്രികളിൽ രക്തദാനം നടത്താൻ തീരുമാനിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലും, എർണാകുളം ,പുനലൂർ ജില്ലാ ആശുപത്രികളിലും ഇതിനോടകം സിഎ അംഗങ്ങൾ രക്തദാനം ചെയ്തു. വരും ദിവസങ്ങളിലും സി എ അംഗങ്ങൾ വിവിധ ഗവൺമെൻ്റ് ആശുപത്രികളിൽ രക്തം ദാനം ചെയ്യും…


- Advertisement -


Comments are closed.