വിവാഹത്തിലും മരണത്തിലും ആ സഹോദരങ്ങൾ ഒന്നിച്ചുതന്നെ

65 വർഷം മുൻപ് ഇരുവരും വിവാഹിതരായതും ഒരേ ദിവസം

post watermark60x60

ബുധനൂർ: സഹോദരങ്ങൾ ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസ്ത്തിൽ മരിച്ചു. ബുധനൂർ മഠത്തിൽ എബനേസർ വീട്ടിൽ തോമസ് ജോൺ (തങ്കച്ചൻ -92) ഇളയ സഹോദരി ബുധനൂർ ഒറവാർശേരിയിൽ പരേതനായ ഒ.എ. വർഗീസിന്റെ തോമസ്
ഭാര്യ റോസമ്മ ((80) ജോൺ എന്നിവരാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു തങ്കച്ചന്റെ മരണം. കുടുംബസമേതം പുണെയിൽ കഴിയുന്ന റോസമ്മ കോവിഡ് ബാധിച്ചാണു മരിച്ചത്.
ഇരുവരുടെയും സഹോദരൻ എം.ടി. തോമസും (തമ്പാൻ-84) ഭാര്യ ലീലാമ്മയും (68) ഏപ്രിൽ 8ന് ഗുജറാത്തിലെ ബറോഡ
യിൽ കോവിഡ് ബാധിച്ച് ഒരേ ദിവസം നിത്യതയിൽ ചേർക്കപ്പെട്ടത്.
തോമസ് ജോണിന്റെയും സഹോദരി റോസമ്മയുടെയും വിവാഹവും 1956 മേയിൽ ഒരേ ദിവസമായിരുന്നു. റോസമ്മ പിന്നീട് കുടുംബ സമേതം പുണെയിലായിരുന്നു. റോസമ്മയുടെ സംസ്ക്കാരം പുണെയിൽ നടത്തി.
തോമസ് ജോണിന്റെ സംസ്കാരം നാളെ 10ന്
ബുധനൂർ കോടഞ്ചിറ ദി പെന്തെക്കൊസ്ത് മിഷൻ സെമിത്തേരിയിൽ നടക്കും.
മനോരമ മുൻ ഏജന്റാണ്. ഭാര്യ:പരേതയായ അന്നമ്മ. മക്കൾ: ആനി (കുളനട), സാംസൺ (ദുബായ്), എബേസ്, പ്രദീപ് (ഇരുവരും മുംബൈ), സജീവ് (കശ്മീർ), വിൽസൻ. മരുമക്കൾ: ലിസി, ഹേമ, റൂബി, ഷീബ, ജയ, പരേതനായ സി.ജി. പൊന്നച്ചൻ.

-ADVERTISEMENT-

You might also like