പാസ്റ്റർ എം പൗലോസ് ഒരു ധീര പോരാളി: ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ്

പാസ്റ്റർ എം.പൗലോസ് താൻ പ്രീയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു എന്ന വാർത്ത കേട്ടപ്പോൾ അല്പമല്ലാത്ത ദുഃഖം തോന്നി. സുവിശേഷത്തിനു വേണ്ടി വളരെ ത്യാഗങ്ങളും, പീഡനങ്ങളും, കഷ്ടതകളും അനുഭവിച്ച ഒരു ധീര പോരാളിയാണ് സമൂഹത്തിന് നഷ്ടമായിരിക്കുന്നത്.
രാമേശ്വരത്തിന്റെ അപ്പോസ്തോലൻ എന്ന് പൊതുവെ അറിയപ്പെട്ട അനുഗ്രഹിക്കപ്പെട്ട കർത്തൃദാസൻ പേരോ പ്രശസ്തിയോ ഒരിക്കലും ആഗ്രഹിച്ച ഒരു വ്യക്തി ആയിരുന്നില്ല.
നല്ല പോർ പൊരുതി,ഓട്ടം തികച്ചു, വിശ്വാസം കാത്തു എന്ന് ആത്മവിശ്വാസത്തോടെ പറയുവാൻ കഴിയുന്ന പ്രീയ കർത്തൃ ദാസന്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബങ്ങളെ കർത്താവ് ആശ്വസിപ്പിക്കട്ടെ,ക്രിസ്തീയ പ്രത്യാശയാൽ നിറക്കട്ടെ.

post watermark60x60

ഇന്ത്യ പെന്തകോസ്ത്  ദൈവ സഭയുടെ വൈസ് പ്രസിഡന്റ്‌ എന്ന നിലയിൽ എല്ലാ ദുഃഖവും പ്രത്യാശയും രേഖപെടുത്തുന്നു.

   ✍️പാസ്റ്റർ വിൽ‌സൺ ജോസഫ്

-ADVERTISEMENT-

You might also like