രക്തം കൊടുത്ത് സുവിശേഷം അറിയിച്ച മിഷ്ണറി – പാസ്റ്റർ എം. പൗലോസ്

അനുസ്മരണം: ഫിന്നി കാഞ്ഞങ്ങാട്

ചെറുപ്രായത്തിൽ ഞാൻ മിഷ്ണറി ജീവചരിത്രം ധാരാളം വായിക്കുമായിരുന്നു. വിദേശ മിഷ്ണറിമാരുടെ ജീവിതാനുഭവങ്ങളായിരുന്നു വായിച്ചിരുന്നത്. അത്തരത്തിൽ ഒരു മിഷ്ണറിയെ കാണാനുള്ള ഭാഗ്യം ഉണ്ടായത് പാസ്റ്റർ എം. പൗലോസിനെ നേരിട്ട് കണ്ടപ്പോഴാണ്. ജീവിതാനുഭവങ്ങൾ തൻ്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ലഭിച്ച ആവേശം ചെറുതായിരുന്നില്ല.

മറ്റുള്ളവരോട് സുവിശേഷം അറിയിക്കുവാനുള്ള അടങ്ങാത്ത ആവേശം തനിക്ക് ഉണ്ടായിരുന്നെങ്കിലും യേശുവിൻ്റെ ജീവചരിത്രമായ മശിഹാചരിത്രം എന്ന ചലച്ചിത്രം കാണിക്കുവാനുള്ള പ്രൊജക്ടർ വാങ്ങുവാൻ അദ്ദേഹത്തിൻ്റെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അതിന് അദ്ദേഹം കണ്ടെത്തിയ മാർഗ്ഗം തൻ്റെ രക്തം വിൽക്കുക എന്നതായിരുന്നു. രക്തം വിറ്റ് കിട്ടിയ പണംകൊണ്ട് പ്രൊജക്റ്റർ വാങ്ങിയായിരുന്നു തന്റെ ആദ്യ സുവിശേഷ പ്രവർത്തനം അദ്ദേഹം ആരംഭിച്ചത്.

തലക്കനമില്ലാത്ത, താഴ്മയുള്ള, പായ് വിരിച്ച് നിലത്ത് കിടന്നുറങ്ങുന്ന, പരസ്യയോഗങ്ങളിൽ സൗണ്ട് സിസ്റ്റം ചുമലിൽ വഹിക്കുന്ന, ഒരു ദിവസം പോലും വിശ്രമമില്ലാതെ ഓടുന്ന, മിഷ്ണറിയാത്രകളിൽ വണ്ടി കഴുകുന്ന ഒരു എം.പൗലോസ് എന്ന മിഷ്ണറി ഇനിയില്ല… പേര് അന്വർത്ഥമാകുന്ന ഒരു ധീരനായ സുവിശേഷകനായിരുന്നു പാസ്റ്റർ എം. പൗലോസ്.

അപ്പസ്തോലനായ പൗലോസിൻ്റെ വാക്കുകളായിരിക്കും മരണക്കിടക്കിയിൽ താൻ ഉരുവിട്ടിരിക്കുക “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു, ഇനിയും നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു”.

ധീര പോരാളി, താങ്കൾക്ക് മരണമില്ല, ഭാരത സഭാചരിത്രത്തിൽ തിളങ്ങുന്ന നക്ഷത്രമായി ജനഹൃദയങ്ങളിൽ എന്നും താങ്കൾ ശോഭിക്കും… തീർച്ച!

– ഫിന്നി കാഞ്ഞങ്ങാട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading