എക്സൽ ബിബ്ലിയ 2021 മത്സരം നടന്നു

കോഴഞ്ചേരി: എക്സൽ പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ 2021 മെയ് 25 ന് “ബിബ്ലിയ 2021” ന്റെ ആദ്യ റൗണ്ട് ബൈബിൾ ക്വിസ് മത്സരം നടന്നു. എക്സൽ വി.ബി.എസ് കോഡിനേറ്റർ ബെൻസൻ വർഗീസ് അധ്യക്ഷനായ മീറ്റിംഗ് എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ. തമ്പി മാത്യു, അറ്റ്‌ലാന്റാ ഉദ്ഘാടനം ചെയ്തു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ, എക്സലിന്റെ മിഡിലീസ്റ്റ് കോഡിനേറ്റർ റിബി കെന്നത്ത്, എക്സൽ ഹോപ്പ് കോഡിനേറ്റർ കിരൺകുമാർ, പബ്ലിക്കേഷൻ മാനേജിങ് എഡിറ്റർ ലിസ്സാ വിജയൻ എന്നിവർ സംസാരിച്ചു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശ്ശേരിക്കര പ്രീതി ബിനു എന്നിവർ മികച്ച നിലയിൽ ഈ ബൈബിൾ ക്വിസ് അവതരിപ്പിച്ചു. എക്സൽ പബ്ലിക്കേഷൻ ഡയറക്ടർ ജോബി കെ.സി. നേതൃത്വം കൊടുത്തു.

post watermark60x60

ഒന്നാം സ്ഥാനത്തിന് അർഹരായവർക്ക് ക്യാഷ് അവാർഡ് നൽകി. ആശേർ, ഐസക്ക് ടൈനി എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യ റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കുവേണ്ടി രണ്ടാം റൗണ്ട് മത്സരം വെള്ളിയാഴ്ച നടക്കും.സീനിയേഴ്സ്സിൽ 120 കുട്ടികളും ജൂനിയേഴ്സിൽ 130 കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിന് അപ്പുറം ദൈവവചന പഠനത്തിനായി കുട്ടികളെ തയ്യാറാക്കുന്ന എക്സലിന്റെ ഈ സംരംഭത്തിന് മാതാപിതാക്കളുടെ നിസ്സീമമായ പ്രോത്സാഹനം കുട്ടികൾക്ക് കരുത്തേകി.

-ADVERTISEMENT-

You might also like