സഹപ്രവർത്തകയുടെ വിവാഹ ചെലവ് ഏറ്റെടുത്ത് അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ

ജിബിൻ ഫിലിപ്പ് തടത്തിൽ

അടൂർ: വായ്പ എടുത്തു മകളുടെ വിവാഹം നടത്താൻ മുന്നിട്ടിറങ്ങിയ പിതാവിന് സഹായം എത്തിച്ച് അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ. പെയിന്റിംഗ് തൊഴിലാളിയായ പിതാവിന്റെ പെൺമക്കളിൽ മൂത്തയാളുടെ വിവാഹമാണ് പി വൈ പി എ യുടെ നേതൃത്വത്തിൽ നടത്തപ്പെട്ടത്. ലോക്കൽ പി വൈ പി എ സെക്രട്ടറിയായി പ്രവർത്തിക്കുന്ന പെൺകുട്ടി, താലന്തു പരിശോധനകളിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുണ്ട്.

post watermark60x60

ദീർഘകാലമായുള്ള കടബാധ്യതകളും കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളും വിവാഹം നടത്തുന്നതിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിവാഹ നടത്തിപ്പുകൾക്കായി ബാങ്ക് വായ്പക്കായും അപേക്ഷിച്ചിരുന്നു. സെന്റെർ പി.വൈ പി.എ ക്ക് ലഭിച്ച സഹായ അഭ്യർത്ഥന പ്രകാരം ഡിസ്ട്രിക്ട് പി വൈ പി എ ഭാരവാഹികൾ വിവാഹ സഹായ സമാഹരണത്തിനായി ശ്രമിക്കുന്നതിനിടയിലാണ് പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു നല്ല മനസ് വിവാഹത്തിന്റെ പൂർണ്ണ ചിലവുകൾ വഹിക്കാമെന്ന് പി വൈ പി എ യ്ക്ക് ഉറപ്പു നൽകിയത്.

വിവാഹ ചെലവുകളും ബാങ്ക് വായ്പയുമടക്കം മൂന്നു ലക്ഷം രൂപയാണ് നല്ല മനസിന് ഉടമയായ വെക്തി പി വൈ പി എയ്ക്ക് കൈമാറിയത്. മെയ് 24 ന് വിവാഹം മംഗളകരമായി നടന്നതോടെ സാമ്പത്തിക ബാധ്യതകളില്ലാതെ ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിയതിന്റെ സന്തോഷത്തിലാണ് ആ കുടുബവും പി വൈ പി എ പ്രവർത്തകരും. കോവിഡ് കാലപ്രവർത്തനങ്ങളിലും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ.

-ADVERTISEMENT-

You might also like