കോവിഡ് കാലത്ത് സേവനവുമായി ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും

അടൂർ: ശക്തമായ പെരുമഴയിലും സമൂഹത്തോടുള്ള പ്രതിബദ്ധത ഉൾക്കൊണ്ട്‌ പ്രവർത്തന സജ്ജരായി ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും സംയുക്തമായി കോവിഡ് വ്യാപനം മൂലം സംസ്ഥാന സർക്കാർ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ റോഡിൽ ക്രമ പരിപാലനം നടത്തുന്ന പോലീസ്, ഫയർഫോഴ്സ്, സാമൂഹ്യ സേവന പ്രവർത്തകർ, എന്നിവർക്ക് സ്നാക്സ്, ജ്യൂസ്, വെള്ളം, എന്നിവ ത
അടൂർ, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ വിതരണം ചെയ്തു. ഉച്ചയ്ക്ക് പൊതിച്ചോറ് തിരുവല്ലയുടെ പരിസരങ്ങളിൽ തിരുവല്ല സിപിഎം ഏരിയാകമ്മിറ്റിയോട് ചേർന്ന് വിതരണം ചെയ്തു. ഇന്നത്തെ പ്രവർത്തനത്തിന് കേരള ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ പീറ്റർ ജോയ്, സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ട്രഷറർ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിലും പോലെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.