ഇന്നത്തെ ചിന്ത : ദൈവസ്നേഹത്തെക്കുറിച്ചു അജ്ഞത നടിക്കുന്നവർ | ജെ. പി വെണ്ണിക്കുളം

പ്രവാസാനന്തര കാലത്തെ പ്രവാചകന്മാരിൽ ഒരാളാണ് മലാഖി. ഇക്കാലത്തെ യിസ്രായേൽ ജനത്തിന്റെ ദുഷ്ടതയും കപടഭക്തിയും അവിശ്വസ്തതയും തുടങ്ങി ബഹുവിധ പാപങ്ങളെക്കുറിച്ചു താൻ പ്രവചിച്ചു. ഈ കാലത്തു യിസ്രായേൽ ദൈവത്തിന്റെ മഹാസ്നേഹത്തെ സംശയിച്ചിരുന്നു. എന്നാൽ ദൈവം ഏശാവിനെ വെറുക്കുകയും യാക്കോബിനെ സ്നേഹിക്കുകയും ചെയ്തതിന്റെ കാരണം ദൈവം വെളിപ്പെടുത്തി. പ്രിയരെ, ഏശാവിനെക്കാൾ യാക്കോബിന് ഉന്നതമായ ദൈവീക ദർശനമുണ്ടായിരുന്നത് അവനെ വ്യത്യസ്തനാക്കിയതുപോലെ നമുക്കും വ്യത്യസ്തരാകാം., ദൈവസ്നേഹത്തെ രുചിച്ചറിയാം.

post watermark60x60

ധ്യാനം: മലാഖി 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like