പ്രാർത്ഥനാ നിരതരായി ചർച്ച് ഓഫ് ഗോഡ് യുവജന കൂട്ടായ്മ (YPE)

യു.എ.ഇ : സമൂഹം കടന്നു പോകുന്ന മഹാമാരിയിൽ നിന്ന് ഒരു പുനരുദ്ധാരണത്തിന് വേണ്ടി YPE നേതൃത്വം നൽകുന്ന മാരത്തൺ പ്രാർത്ഥനാ സംഗമം ക്രമീകരിച്ചിരിക്കുന്നു.
ചർച്ച് ഓഫ് ഗോഡ്
യുവജന കൂട്ടായ്മയായ വൈ.പി.ഇ (Young People’s Endeavour) നേതൃത്വത്തിൽ തുടർച്ചയായി 12 മണിക്കൂർ ദൈവസന്നിധിയിൽ പ്രാർത്ഥനക്കായി വേർതിരിക്കുന്ന “12 HOURS AT HIS FEET”എന്ന ഓൺലൈൻ പ്രാർത്ഥന സംഗമം 28-05-2021 (വെള്ളിയാഴ്ച) രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ക്രമീകരിച്ചിരിക്കുന്നു. പ്രസ്തുത പ്രാർത്ഥനാ സംഗമം ചർച്ച് ഓഫ് ഗോഡിന്റെ ഫേസ്ബുക് പേജിലും യൂട്യൂബ് പേജിലും തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.
തികഞ്ഞ പ്രാർത്ഥനാ അന്തരീക്ഷത്തിൽ നടത്തപ്പെടുന്ന ഈ ആത്മീക സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം യു.എ.ഇയിലുള്ള ദൈവ സഭകളുടെ നേതൃത്വം വഹിക്കുന്ന ചർച്ച് ഓഫ്‌ ഗോഡ് യു എ ഇ നാഷണൽ ഓവർസിയർ റവ.ഡോ.കെ.ഓ മാത്യു നിർവഹിക്കും.
ഈ പ്രാർത്ഥന മീറ്റിംഗിൽ ക്രൈസ്തവ കൈരളിക്ക് സുപരിച്ചിതരും ക്രിസ്തുവിൽ പ്രസിദ്ധരും ആയ അനുഗ്രഹിത ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നതും സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകുന്നതുമായിരിക്കും.

post watermark60x60

ഈ മീറ്റിംഗിൽ ലോകമെമ്പാടും പകർച്ചവ്യാധിയുടെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കായി വിശേഷാൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള സമശിഷ്ടങ്ങൾക്കു വേണ്ടി മധ്യസ്ഥ പ്രാർത്ഥനക്കു സമയം വേർതിരിക്കപ്പെടുന്നതായിരിക്കും.

വൈ. പി. ഇ നാഷണൽ ബോർഡ് പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകുമെന്ന് പാസ്റ്റർ. ഫെബിൻ മാത്യു (വൈ.പി.ഇ നാഷണൽ ഡയറക്ടർ), പാസ്റ്റർ. ഡെൻസൻ ജോസഫ് നെടിയവിള (വൈ.പി.ഇ നാഷണൽ സെക്രെട്ടറി) എന്നിവർ അറിയിച്ചു.

-ADVERTISEMENT-

You might also like