ഡല്‍ഹിയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി: ഒരാഴ്ച കൂടി കടുത്ത നിയന്ത്രണം

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയെങ്കിലും സമ്ബൂര്‍ണ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ഒരാഴ്ച കൂടി നീട്ടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവിറക്കിയത്. മെയ് 31 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്.

post watermark60x60


അതേസമയം അണ്‍ലോക് പ്രക്രിയ മന്ദഗതിയിലായിരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. പോസിറ്റിവിറ്റി കുറച്ചുകൊണ്ടുവരാന്‍ പരിശ്രമിച്ചുവരികയാണ് അതിനാല്‍ ജാഗ്രത തുടരണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
‘രണ്ടാം തരംഗം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് അറിയില്ല, എന്നാല്‍ ഒരു മാസത്തിനിടെ തന്നെ ഡല്‍ഹിയിലെ എല്ലാ ജനങ്ങളും സഹകരിച്ചു, ഡല്‍ഹി വൈറസിനെതിരെ പൊരുതിയത് ഒരു കുടുംബമായാണ്, ഓക്‌സിജന്‍ ദൗര്‍ലഭ്യം ഉണ്ടായപ്പോള്‍ പോലും,അദേഹം പറഞ്ഞു.

നിലവില്‍ വാക്‌സിന്‍ ദൗര്‍ലഭ്യം ഉണ്ടെന്നതും അദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അതിനും നമ്മള്‍ ഒരു പരിഹാരം കണ്ടിരിക്കും. കെജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 2.5 ശതമാനത്തില്‍ താഴെയാണ്. ഒരു സമയത്ത് പ്രതിദിനം 28,000 കോവിഡ് കേസുകള്‍ വരെ സ്ഥിരീകരിക്കുകയും പോസിറ്റിവിറ്റി നിരക്ക് 35 വരെ എത്തുകയും ചെയ്തിരുന്നുവെന്നതും അദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1,600 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്.

-ADVERTISEMENT-

You might also like