പി.വൈ.പി.എ ഡൽഹി സ്റ്റേറ്റ്: 24 മണിക്കൂർ പ്രാർത്ഥനയ്ക്കു അനുഗ്രഹിത തുടക്കം

ഡൽഹി: ഡൽഹി സ്റ്റേറ്റ് പി. വൈ.പി.എയുടെ 24 മണിക്കൂർ പ്രാർത്ഥനയും 2 മണിക്കൂർ ആരാധനയും ഐ.പി.സി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി റവ. കെ.ജോയിയുടെ ഉദ്ഘാടനത്തോടെ തുടക്കമായി. പരിശുദ്ധാത്മാവിന്റെ ശക്തിയോടെ നാം മുന്നോട്ടു പോകുക എന്ന് തന്റെ ഉത്ഘാടന പ്രസംഗത്തിലൂടെ ആഹ്വാനം നൽകി. പാസ്റ്റർ ജോൺസൺ സാമുവേൽ അദ്ധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ബ്രദർ തങ്ക സെൽവം ആരാധനയ്ക്കു നേത്യുത്വം നൽകി.
പാസ്റ്റർ രാജ്കുമാർ (ജയ്പൂർ) മുഖ്യ സന്ദേശം നൽകി. സ്റ്റേറ്റ് സെക്രട്ടറി സാം ജോർജ്, വൈസ് പ്രസിഡന്റ് പാസ്റ്റർ കെ വി ജോസഫ്, സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബ് എന്നിവർ സംസാരിച്ചു.

post watermark60x60

ഇന്നു മെയ് 21ന് വൈകുന്നേരം 7 മുതൽ നാളെ രാത്രി 9 മണി വരെയാണ് പ്രാർത്ഥന. ഈ ആത്മീയത നിറഞ്ഞ ആരാധനാ പ്രാർത്ഥന മണിക്കൂറുകൾ ഐ.പി.സി ദില്ലി സംസ്ഥാന പ്രസിഡന്റ് റവ. ​​ഷാജി ഡാനിയേൽ, പി വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ആൻസൻ എബ്രഹാം, ബ്രദർ ഇമ്മാനുവൽ കെ. മ്പി. ദില്ലി സ്റ്റേറ്റിനുള്ളിലെ ഐ.പി.സിയുടെ വിവിധ ചർച്ചുകൾ സെക്ഷനുകൾ നയിക്കും.

-ADVERTISEMENT-

You might also like