ബ്ലാക്ക് ഫംഗസ് രോ​ഗം: ശ്രദ്ധ ആവശ്യം

മ്യൂക്കോർ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് പ്രധാനമായും ആരോ​ഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗൽ ഇൻഫെക്ഷനാണ്. ഈ രോ​ഗം ബാധിക്കുന്നതോടെ രോ​​ഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു.
ഒന്നിലധികം രോഗങ്ങളുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, മലി​ഗ്നൻസി (കോശങ്ങൾ അസാധാരണമായി വിഭജിക്കുന്ന അവസ്ഥ) എന്നിവയുള്ളവരെ രോ​ഗം ബാധിക്കാം.
ഡയബെറ്റിസ് മെലിറ്റസ് രോ​ഗികൾ ( ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥ), സ്റ്റിറോയ്ഡ് ഉപയോ​ഗിക്കുന്നവർ, ഐസിയുവിൽ ദീർഘനാൾ കഴിഞ്ഞവർ എന്നിവരേയും രോ​ഗം ബാധിക്കുന്നു.

രോ​ഗ ലക്ഷണങ്ങൾ:
കണ്ണ്, മൂക്ക് എന്നിവയ്ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദന,
മുഖത്തിനും കണ്ണിലും ഉണ്ടാകുന്ന ചുവപ്പ് നിറം,
പനി,
തലവേദന,
ചുമ,
ശ്വാസതടസം,
ഛർദിയിൽ, ശ്രവങ്ങളിൽ രക്തത്തിന്റെ അംശം,
മാനസിക പ്രശ്നങ്ങൾ
തുടങ്ങിയവയാണ്.

*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:*

ഹൈപ്പർഗ്ലൈസീമിയ (ഉയർന്ന പ്രമേഹം) നിയന്ത്രിക്കുക,
സ്റ്റിറോയിഡുകളുടെ ഉപയോ​ഗം ശ്രദ്ധിക്കുക,
ഓക്സിജൻ തെറാപ്പിക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം മാത്രം ഉപയോ​ഗിക്കുക,
ആന്റിബയോട്ടിക്ക്, ആന്റ് ഫം​ഗൽ മരുന്നുകൾ വിവേകത്തോടെ ഉപയോ​ഗിക്കുക,
രോ​ഗലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക,
എല്ലാ മൂക്കടപ്പും ബാക്ടീരിയൽ സൈനസൈറ്റിസ് ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കുക.
പ്രത്യേകിച്ച് ഇമ്യൂണോമോഡുലേറ്റർ ഉപയോ​ഗിക്കുന്ന കൊവിഡ് രോ​ഗികൾ, ഇമ്യൂണോസപ്രസന്റ്സ് ഉപയോ​ഗിക്കുന്നവർ.
രോ​ഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോ​ഗ്യ വിദ​ഗ്ധരെ ബന്ധപ്പെടുക.
മുഖം , മൂക്ക്, കണ്ണ്,തലച്ചോർ എന്നിവയെയാണ് രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫം​ഗസ് ബാധ കാഴ്ച നഷ്ടപ്പെടാൻ പോലും കാരണമാകുമെന്നും ബ്ലാക് ഫഗസ് ശ്വാസകോശത്തിലേക്കും വ്യാപിക്കുമെന്നും എയിംസ് ഡയറക്ടർ അറിയിച്ചു. കൊവിഡ് മുക്തരായ പ്രമേഹരോഗികളിൽ ഹൈപ്പർ ഗ്‌ളൈസീമിയ നിയന്ത്രിക്കണമെന്നും, രക്തത്തിലെ ഗ്ലൂക്കോസിന്റ അളവ് നിയന്ത്രിക്കണമെന്നും കൊവിഡ് ധൗത്യ സംഘത്തിലെ വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകി.

*എങ്ങനെ തടയാം?*

ബ്ലാക്ക് ഫംഗസ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക എന്നതാണ്. പ്രത്യേകിച്ചും പൂന്തോട്ടങ്ങളിലേക്കും പൊടിപടലങ്ങളിലേക്കും അല്ലെങ്കിൽ ചീഞ്ഞ മാലിന്യങ്ങളോ ഭക്ഷണമോ നിങ്ങൾക്ക് ലഭിക്കുന്ന ഇടങ്ങളിൽ പോകുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

രണ്ടാമതായി, ചർമ്മത്തെ വെളിപ്പെടുത്താത്തതോ കഴിയുന്നത്രയും തുറന്നുകാണിക്കാത്തതോ ആയ വസ്ത്രങ്ങൾ ധരിക്കുക. ഏറ്റവും പ്രധാനമായി, പ്രമേഹത്തിനും മറ്റ് രോഗപ്രതിരോധശേഷിയില്ലാത്തവർക്കും, പഞ്ചസാരയുടെ അളവും രക്തത്തിലെ ഗ്ലൂക്കോസും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സ്റ്റിറോയിഡുകൾ നിർദ്ദേശിച്ചിട്ടുള്ള ആളുകളെ നിരന്തരം നിരീക്ഷിക്കുകയും നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് അളവ് കുറയ്ക്കുകയും വേണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.