ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് കുറവിലങ്ങാട് സെക്ഷൻ പൊതിച്ചോറ് വിതരണം ആരംഭിച്ചു

കോട്ടയം: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജനവിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ്, കുറവിലങ്ങാട് സെക്ഷന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം ആരംഭിച്ചു. കോവിഡ് കാലഘട്ടത്തിൽ ആവശ്യ വസ്തുക്കളുമായി പോകുന്ന ട്രക്കുകൾ, ലോറികൾ, ആംബുലൻസുകൾ, ടാക്സി ഡ്രൈവർമാർ എന്നിവർക്ക് ആദ്യ ദിനത്തിൽ എഴുപതിൽപരം പൊതിച്ചോറുകൾ വിതരണം ചെയ്തു. എം സി റോഡിൽ കുറുവിലങ്ങാട് ടൗണിൽ എത്തിയാണ് സിഎ അംഗങ്ങൾ പൊതിച്ചോറുകൾ വിതരണം ചെയ്തത്.ഡിസ്ട്രിക്ട് സി എ കമ്മിറ്റി അംഗവും സെക്ഷൻ സിഎ സെക്രട്ടറിയുമായ ബിനീഷ് ഏറ്റുമാനൂർ, സെക്ഷൻ സി എ ട്രഷറർ ബേബി മാത്യു, സെക്ഷൻ സി എ അംഗങ്ങളായ ക്രിസ്റ്റി കുര്യാക്കോസ്, ഷിജു വർഗീസ്, നിതിൻ ദേവസ്യ, ബോണി ഡൊമനിക്, ടൈറ്റസ്,ജോസഫ്,ബിബിൻ ബെന്നി, ജോബിൻ എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.