ആവേശത്തോടെ പന്ത്രണ്ടാം ദിനം ക്രൈസ്തവ എഴുത്തുപുര

റിപ്പോർട്ട് രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: മഴ ഒഴിഞ്ഞു മാറിയ പന്ത്രണ്ടാം ദിവസവും കൃത്യമായി ക്രൈസ്തവ എഴുത്തുപുര കേരളം ചാപ്റ്ററും കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും നിരത്തിൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ, മണർകാട്, കഞ്ഞിക്കുഴി, കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, യാചകർ, ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. എല്ലാ ദിവസവും പോലെ കപ്പയും, മുളക് ചമ്മന്തിയും, തൈരും മുളകും കൂടി ഉള്ള പൊതികളുമായാണ് വിതരണം ചെയ്തത്. നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്ദേവാസികൾക്ക് പതിവ് പോലെ നൽകിയ പൊതികൾ അവർക്ക് സന്തോഷം ആയി. ഇന്ന് സാനിറ്റേസർ വിതരണവും ഉണ്ടായിരുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ സേവനത്തിനു കോട്ടയം കെ എസ് ആർ റ്റി സി ജീവനക്കാർ അഭിവാദ്യങ്ങൾ അറിയിച്ചു. അത് ഒരു അംഗീകാരം ആയി കാണാം. എഴുത്തുപുരയുടെ ഈ സേവനത്തിനു കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് സെക്രട്ടറി അജി ജെയ്സൺ, ട്രഷറർ സുബിൻ ബെന്നി, ജോയിന്റ് സെക്രട്ടറി ബിജേഷ് തോമസ്, വോളന്റിയർ ബ്രദർ ഫെബിൻ എന്നിവർ ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.

-Advertisement-

You might also like
Comments
Loading...