സുവിശേഷ പ്രഖ്യാപനവുമായി ലീഡേഴ്സ് മീറ്റ്

* നൂറിലധികം സുവിശേഷകരുടെ പങ്കാളിത്തം * മിഷൻ പ്രവർത്തനത്തിന് സന്നദ്ധത അറിയിച്ച് സുവിശേഷകർ

സോഹാർ: മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ സുവിശേഷ സാധ്യതകൾ വിശദീകരിച്ച ലീഡേഴ്‌സ് മീറ്റിന് സമാപനം. ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച മീറ്റിൽ ശുശ്രൂഷകൻമാരും സഭാ പ്രതിനിധികളുമടക്കം നൂറിലധികം പേർ പങ്കെടുത്തു. “Great Commission, not my vision but his vision” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് സന്ദേശവും ചർച്ചയും സംഘടിപ്പിച്ചത്. പ്രമുഖ മിഷൻ പ്രവർത്തകൻ പാസ്റ്റർ സുധീർ കുറുപ്പ് സൗദി അറേബ്യ, മിഷൻ അനുഭവങ്ങളും സന്ദേശവും പങ്കുവെച്ചു.

തൊഴിലന്വേഷകരായി വിദേശത്ത് എത്തിയ സുവിശേഷകരുടെ ഉള്ളിൽ മിഷൻ ദർശനം പകർന്ന സമ്മേളനമായിരുന്നു ഇത്. ഒരായുസ്സിന്റെ സമ്പാദ്യങ്ങൾ സുവിശേഷ വേലയ്ക്കായി പൂർണ്ണമായി സമർപ്പിച്ചും, സുവിശേഷ പ്രവർത്തനങ്ങൾ എത്താത്ത സ്ഥലങ്ങൾ പേക്ഷിത പ്രവർത്തനത്തിനായി തെരഞ്ഞെടുത്തും, മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ മിഷൻ ക്ലാസ്സുകൾക്ക് സമർപ്പിച്ചുമാണ് മീറ്റിംഗ് അവസാനിപ്പിച്ചത്.

ആരാധനയും സന്ദേശവും പങ്കെടുത്തവരിൽ ആവേശം വിതച്ചു. ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ പ്രവർത്തകരായ എബി ജോൺ, ഷിജോയ് ജോൺ, ഗുഡ്വിൻ ജോർജ്, സനൂജ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി എബിൻ അലക്സ് അധ്യക്ഷനായിരുന്നു. ബെൻസി വർഗീസ് സ്വാഗതവും, തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു. പാസ്റ്റർ റെജി ശാമുവേൽ,പാസ്റ്റർ മോട്ടി ജേക്കബ്, ഇവാ. സജി പള്ളിക്കൽ, പാസ്റ്റർ ടൈറ്റസ് ചാക്കോ, ഇവാ. ബിനോയ്‌ തോമസ് എന്നിവർ വിവിധ ശുശ്രൂഷകൾ നിർവഹിച്ചു. സൂം പ്ലാറ്റ്ഫോമിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.