ടൗട്ടെ ഗുജറാത്ത് തീരം തൊട്ടു; അടുത്ത 2 മണിക്കൂറിനുള്ളിൽ പൂർണമായും കരയിൽ

അഹമ്മദാബാദ് : അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറിൽ 165–175 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കുന്ന ടൗട്ടെ അടുത്ത രണ്ടു മണിക്കൂറിൽ പൂർണമായി കരയിലേക്ക് കടക്കും.
സോംനാഥ്, വെരാവൽ, ഉന, കോഡിനാർ എന്നിവിടങ്ങളിൽ 130 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നു.

മുൻകരുതൽ നടപടിയായി 17 ജില്ലകളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ഒരു ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി വിജയ് രൂപാനി ദുരന്ത നിവാരണ കണ്ട്രോൾ റൂം സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തുന്നു. ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചതിന് ശേഷം രണ്ട് മണിക്കൂറോളം നിലനിൽക്കും. പ്രധാനമായും അംരേലി, ഭവനഗർ, ഗിർ, സോംനാഥ് തുടങ്ങിയ ഗുജറാത്തിലെ 4 ജില്ലകളെയും ഡ്യു, ദാമൻ തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളേയും കൂടുതൽ ബാധിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.