അശണർക്ക് അത്താണിയുമായി ഒൻപതാം ദിനവും ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: കഴിഞ്ഞ രണ്ടു ദിവസവും പോലെ തന്നെ തോരാത്ത മഴയിലും കർമനിരതരായി ഒൻപതാം ദിവസവും കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും നിരത്തിൽ ഉണ്ടായിരുന്നു. ചിങ്ങവനം, കുമരകം , കുടയംപടി, കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, യാചകർ, ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. പതിവ് പോലെ കപ്പയും പുഴ മീൻ കറിയും, മുളക് ചമ്മന്തിയും, തൈരും മുളകും കൂടി ഉള്ള പൊതികളുമായാണ് വിതരണം ചെയ്തത്. നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്തേവാസികൾക്ക് ഇന്നും ഞങ്ങൾ നൽകിയ ഈ പൊതികൾ മാത്രം ആയിരുന്നു. രാവിലെ മുതൽ നിങ്ങളെയും കാത്തിരിക്കുന്നു എന്ന തെരുവിലെ ശബ്ദം ഞങ്ങളെ കൂടുതൽ കർമനിരതരാക്കുന്നു. എഴുത്തുപുരയുടെ ഈ സേവനത്തിനു കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് സെക്രട്ടറി അജി ജെയ്സൺ, വോളന്റിയർമാരായ ബിബിൻ, ഫെബിൻ എന്നിവർ ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading