ലിനി ആൽവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നോയിഡയിൽ

ഡൽഹി: കുറ്റപ്പുഴ ജെ.പി നഗർ വേങ്ങമൂട്ടിൽ പാസ്റ്റർ ആൽവിൻ മാത്യൂസിന്റെ
ഭാര്യ ലിനി ആൽവിൻ ഗാസിയാബാദിൽ നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് മെയ് 16 ന് വൈകിട്ട് അഞ്ചിന് നോയിഡ ക്രിസ്ത്യൻ സെമിത്തേരിയിൽ.
പാസ്റ്റർ ആൽവിനും കുടുംബവും ഉത്തരേന്ത്യൻ സുവിശേഷ വേലയുടെ ദർശനം ഏറ്റെടുത്ത് കർത്തൃ ശുശ്രൂഷയിൽ ആയിരുന്നു. കഴിഞ്ഞ വർഷമാണ് രാജസ്ഥാനിൽ നിന്ന് ഗാസിയാബാദിൽ സുവിശേഷ പ്രവർത്തനത്തിനായി എത്തിയത്.
പരേത കായംകുളം വല്ലിയത്തു പുത്തൻവീട്ടിൽ ജോർജ് തോമസിന്റെയും ലീലാമ്മ ജോർജിന്റെയും മകളും തിരുവല്ല ഐ.പി.സി പ്രയർ സെന്റർ സഭാംഗവുമാണ്. മക്കൾ: ഏലോൻ, എൽന.
സഹോദരങ്ങൾ: ലിജോ തോമസ് (ദുബായ്), ലിജി (കുണ്ടറ).

-ADVERTISEMENT-

You might also like