തുടർക്കഥ : വ്യസനപുത്രന്‍ (ഭാഗം -6) | സജോ കൊച്ചുപറമ്പില്‍

മുറ്റത്തു നിന്ന് കരയുന്ന മകനെ കണ്ട് അപ്പനും അമ്മയും ഒാടിയെത്തി വിവരം തിരക്കി മകന്‍ നടന്ന കാര്യങ്ങള്‍ വിവരിച്ചു.
അതുവരെ അവര്‍ക്കിടയില്‍ ഉയര്‍ന്നു നിന്ന യെരിഹോ മതില്‍ ആ നിമിഷത്തില്‍ തകര്‍ന്നു വീണു അവര്‍ ഒരുമിച്ച് കരഞ്ഞു .
ആ കരച്ചിലിനിടയില്‍ എപ്പോളോ ഒരു വാക്ക് മുഴങ്ങികേട്ടു അപ്പാ ഞാന്‍ സ്വര്‍ഗ്ഗത്തോടും അങ്ങെയോടും പാപം ചെയ്തപ്പാ …
അപ്പന്‍ മകനെ ആശ്വസിപ്പിച്ചു അപ്പന്റെ വാല്സല്യത്തില്‍ ആ മകന്‍ ചേര്‍ന്നു നിന്നു.
ആ രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ആ കുടുംബത്തിന് പുതിയോരു പ്രഭാതമായിരുന്നു .
മാതാപിതാക്കള്‍ മകനെകൂട്ടി തങ്ങളുടെ സഭാഹാളില്‍ എത്തി,
അവിടെ ഉപദേശി പിന്‍മാറ്റത്തിലായിരുന്ന അവനെ ഒരിക്കല്‍ കൂടി ക്രിസ്തുവില്‍ ഉറപ്പിച്ചു ശേഷം അവര്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍
അപ്പന്‍ മകനോടു ചോദിച്ചു ..
മോനെ… ടാ….
നമുക്കാ കുഞ്ഞുഞ്ഞ് ഉപദേശിയെ ഒന്നു കാണെണ്ടെ ????
അദ്ധേഹത്തിന്റെ പ്രസംഗം കാരണമല്ലെ നീ മാനസാന്തരപ്പെട്ടത്…..
മകനോന്നു മൂളി പിന്നീട് വീട്ടിലെത്തി അന്നത്തെ കുടുംബപ്രാര്‍ത്ഥനയ്ക്കുശേഷം മകന്‍ അപ്പനോടു പറഞ്ഞു.
അപ്പാ കുഞ്ഞൂഞ്ഞ് ഉപദേശി തെരുവില്‍ പ്രസംഗിക്കുമ്പോള്‍ ഒക്കെ ഞാന്‍ അവിടെ നിന്ന് കൂവീട്ടെ ഒള്ളു അതിന്റെ പ്രായശ്ചിത്തമായി എനിക്ക് ആ തെരുവില്‍ ഒരു സാക്ഷ്യം പറയണം .
അപ്പനും അമ്മയും മുഖത്തോടു മുഖം നോക്കി നല്ല തീരുമാനമാമോനെ ….നിന്റെ സാക്ഷ്യം ഈ നാടുകേള്‍ക്കട്ടെ …
അടുത്തദിവസം കുഞ്ഞൂഞ്ഞ് ഉപദേശി പ്രസംഗിക്കുമ്പോള്‍ നമുക്ക് അവിടെ പോകാം …

ഈ വാക്കുകള്‍ വളരെ ആശ്ചര്യത്തോടും സന്തോഷത്തോടും കേട്ടുകൊണ്ടിരുന്ന കുഞ്ഞൂഞ്ഞ് ഉപദേശി തന്റെ ചെറിയ സിസ്റ്റം ഒാണാക്കി .
ശേഷം തന്റെ പതിവു രീതിയില്‍ പ്രസംഗിച്ചു തുടങ്ങി അപ്പോള്‍ തന്നെ സ്ഥിരം കലാപരുപാടി അവിടെ ആരംഭിച്ചിരുന്നു ,
ഉപദേശി അധികം ദീര്‍ഘിപ്പിക്കാതെ തന്റെ എളിയ സന്ദേശം പൂര്‍ത്തീകരിച്ചു .
ശേഷം ഉപദേശി ഇങ്ങനെ പറഞ്ഞു പ്രീയരെ ഇന്ന് നിങ്ങളോട് രണ്ടു വാക്ക് സംസാരിക്കാനായി നമ്മുടെ ഒാട്ടോസ്റ്റാന്റില്‍ ഡ്രൈവറായിരിക്കുന്ന സുനില്‍ ഇവിടെ വന്നിട്ടുണ്ട് തുടര്‍ന്നുള്ള എതാനും നിമിഷങ്ങള്‍ അദ്ധേഹം തന്റെ അനുഭവസാക്ഷ്യം നിങ്ങളോടെ അറിയിക്കുന്നതാണ് .
ആ നിമിഷത്തി റോഡ് സമ്പൂര്‍ണ്ണമായി നിശബ്ദമായി കടകളിലിരുന്ന പലരും റോഡിലേക്ക് ഇറങ്ങി വന്നു ,
ഒരു നാടുമുഴുവന്‍ ഒരുവന്റെ വാക്കു കേള്‍ക്കാന്‍ കാതോര്‍ത്തു തെല്ലോരു ഭയത്തോടെ ഉപദേശിയില്‍ നിന്ന് മൈക്കു വാങ്ങി സുനില്‍ പറഞ്ഞു തുടങ്ങി .
എന്റെ പ്രീയപ്പെട്ട നാട്ടുകാരെ സുഹൃത്തുക്കളെ..
ഞാന്‍ ഇന്ന് നിങ്ങളുടെ മുന്‍പില്‍ നില്ക്കുന്നത് ഒരു സന്തോഷ കാര്യം അറിയിക്കാനാണ് ..
ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ വളരെ ലളിതമായി അവതരിപ്പിച്ചു .

അതിനിടയില്‍ നിശബ്ദമായിരുന്ന ഒാട്ടോസ്റ്റാന്റില്‍ നിന്നും തെറിവിളികള്‍ ഉയര്‍ന്നു ആ ഒരു അവസ്ഥയെ ഇതുവരെ നേരിട്ടിട്ടില്ലാത്ത സുനിലിന്റെ ശബ്ദം ഇടറി എന്തു പറയണം എന്ന് അറിയാത്തോരു അവസ്ഥ അയാള്‍ പതറിനില്ക്കയില്‍ പുറകില്‍ നിന്നോരു കൈവന്ന് തന്നെ ആശ്വസിപ്പിച്ചു അത് കുഞ്ഞുഞ്ഞ് ഉപദേശിയുടെതായിരുന്നു .
തുടര്‍ന്ന് ആ മൈക്കു വാങ്ങി ഉപദേശിപ്രസംഗിച്ചു തുടങ്ങി ,
അപ്പോഴാണ് സുനിലിന് ആ നിമിഷത്തെ പറ്റി ഒാര്‍മ്മ വന്നത് എത്രയോ തവണ ഞാനും അവരില്‍ ഒരാളായി നിന്ന് കൂവിയിരുന്നു,
നാളെ കാലം മുന്നോട്ടു പുരോഗമിക്കുമ്പോള്‍ അവര്‍ ഒാരോരുത്തരും ഇവിടെക്കു വരെണ്ടവരാണ് ,

ആരും വന്നില്ലെങ്കിലും ആ കൂട്ടത്തില്‍ നിന്ന് ജോര്‍ജ്ജ് കുട്ടി ഇവിടെ വരെണ്ടവനാണ്, കാരണം കുഞ്ഞുഞ്ഞ് ഉപദേശിക്കു പ്രായം ആയിരിക്കുന്നു ഇനി പഴയതുപോലെ തനിക്ക് സുവിശേഷം അറിയിക്കാന്‍ കഴിയില്ല .
തുടര്‍ന്ന് ആ വിടവുനികത്താന്‍ ഏറ്റവും യോഗ്യന്‍ അദ്ധേഹത്തിന്റെ മകനായ ജോര്‍ജ്ജുകുട്ടി തന്നെ ആണ് .
അങ്ങനെ ചിന്തിച്ച് കുഞ്ഞൂഞ്ഞ് ഉപദേശിയോട് വിടപറഞ്ഞ് അവന്‍ തന്റെ മാതാപിതാക്കളെ കൂട്ടി തിരികെ മടങ്ങി .
അപ്പനും അമ്മയും മക്കനും ഒരുമിച്ച് സന്തോഷത്തോട് മടങ്ങുന്നതു കണ്ട ആ നിമിഷത്തില്‍ കുഞ്ഞൂഞ്ഞ് ഉപദേശിയുടെ കണ്ണുകള്‍ നിറഞ്ഞു !

തുടരും !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.