നാടൻ വിഭവങ്ങളുമായി ഏഴാം ദിനം ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: തോരാത്ത മഴയിലും പ്രവർത്തന സജ്ജരായി ഏഴാം ദിവസവും കൃത്യമായി കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും നിരത്തിൽ ഉണ്ടായിരുന്നു. ഏറ്റുമാനൂർ, മെഡിക്കൽ കോളേജ്, കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, യാചകർ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. ഇന്നലെത്തെ പ്രതേകത കപ്പയും പുഴ മീൻ കറിയും, മുളക് ചമ്മന്തിയും കൂടി ഉള്ള പൊതികളുമാണ് വിതരണം ചെയ്തത്. ഇന്നലെ കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ ഉള്ള ജീവനക്കാർക്ക് ഭക്ഷണം ഇവർ നൽകിയ പൊതികൾ മാത്രം ആയിരുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ ഈ സേവനത്തിനു കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് സെക്രട്ടറി അജി ജെയ്സൺ, ട്രഷറർ സുബിൻ ബെന്നി, ജോയിന്റ് സെക്രട്ടറി ബിജേഷ് തോമസ്, വോളന്റിയർമാരായ ബിബിൻ, വിമൽ എന്നിവർ ഇന്നലെത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.