“ഗ്രേറ്റ് കമ്മിഷൻ” ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ലീഡേഴ്സ് മീറ്റ് മെയ് 17ന്

മസ്കറ്റ് : ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘ലീഡേഴ്സ് മീറ്റ് ‘ മെയ് 17 തിങ്കളാഴ്ച നടക്കും. “GREAT COMMISSION, Not My Vision But His Vision” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകളും ചർച്ചകളും സംഘടിപ്പിക്കുന്നു. മിഷൻ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ പാസ്റ്റർ സുധീർ കുറുപ്പ്, സൗദി അറേബ്യ ആണ് ക്ലാസ്സുകൾ നയിക്കുന്നത്.
തിങ്കൾ വൈകിട്ട് 8 മണി മുതൽ നടക്കുന്ന യോഗം സൂം പ്ലാറ്റ്ഫോമിലാണ് സംഘടിപ്പിക്കുന്നത്. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ എബിൻ അലക്സ് അധ്യക്ഷനാകും. കെ ഇ ഒമാൻ സംഗീതവിഭാഗം ആരാധനയ്ക്ക് നേതൃത്വം നൽകും.
Download Our Android App | iOS App
ഒമാനിലെ ശുശ്രൂഷകൻമാർ, സഭാ ഭരണസമിതി അംഗങ്ങൾ, ക്രൈസ്തവ എഴുത്തുപുര കുടുംബാംഗങ്ങൾ എന്നിവർ മീറ്റിംഗിൽ പങ്കെടുക്കുന്നു.
Meeting ID: *822 8937 3403*
Passcode: *KEO*