മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി സൈമൺ (77) അന്തരിച്ചു

ഗുജറാത്ത്‌ (ഗാന്ധിനഗർ): മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഗാന്ധിനഗർ മലയാളി സമാജം സെക്രട്ടറിയുമായ എ പി സൈമൺ ( 77) അന്തരിച്ചു. തൃശൂർ ജില്ലയിലെ വെങ്ങിണിശ്ശേരി സ്വദേശിയാണ്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് ഗാന്ധിനഗറിൽ കുടുംബ സമേതം വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം ചില ആഴ്ച്ചകൾക്ക് മുമ്പാണ് നാട്ടിലെത്തിത് . തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
നാല് പ്രാവശ്യം ഗാന്ധിനഗർ മലയാളി സമാജം പ്രഥമ പ്രസിഡണ്ടായിരുന്ന അദ്ദേഹം “ഫെഗ്മ ” സ്ഥാപനത്തിൽ നിർണ്ണായക പങ്കു വഹിച്ചു. ഗുജറാത്ത് ഫുഡ്ബോൾ അസോസിയേഷൻ്റെ സംഘാടക സ്ഥാനത്തും നിറസാന്നിദ്ധ്യമായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് തൃശ്ശൂർ വെങ്കിനിശ്ശേരി സെന്റ് മേരീസ് പള്ളിയിൽ വെച്ച് .
ഭാര്യ: പുതുക്കാട് മാളിയേക്കൽ റെജി. മക്കൾ: ബെറ്റി, മെറ്റി, ലിറ്റി മരുമക്കൾ :
ജോബി മാളിയേക്കൽ, ഡെന്നിസ് വാതിയത്തിൽ, പരേതനായ ജോസൺ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.