ലേഖനം: “വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു (മടങ്ങി) ചെല്ലുക” | പാസ്റ്റര്‍ സി. ജോണ്‍, ഡല്‍ഹി.

ഹോശേയ 6:1
കോവിഡ് 19 എന്ന മഹാമാരി ലോകത്തെമ്പാടും വിശേഷാല്‍ ഇന്ത്യയില്‍ താണ്ഡവം ആടിക്കൊണ്ടിരിക്കുകയാണ്. ഒന്നാം തരംഗത്തെക്കാള്‍ രണ്ടാം തരംഗം അതിന്റെ ഭീകരത
യോടുകൂടി ആടി ത്തിമിര്‍ക്കുകയാണ്. രാഷ്ട്ര നേതാക്കളും, ഭരണാധികാരികളും, മെഡിക്കല്‍ സഹായ സാമഗ്രികള്‍ എല്ലാം പരാജിതരായി , നിഷ്ക്രിയരായി പകച്ചു നില്‍ക്കുയാണ് . ഒന്നാം തരംഗത്തില്‍ അമേരിക്ക നേരിട്ടതിനെക്കാള്‍ ഭീകരമായ അവസ്ഥയെ ഇപ്പോള്‍ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുകയാണ് . മരണ നിരക്ക് പ്രതിദിനം ആയിരങ്ങളിലേക്ക് കടന്നു. ഈ അവസരത്തില്‍ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും പ്രാര്‍ത്ഥന ഉയരുകയാണ്. അത് മാത്രമാണ് ഇപ്പോഴത്തെ ഏക പരിഹാര മാര്‍ഗ്ഗം. ദൈവത്തിന് അല്ലാതെ മറ്റാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുകയില്ല. അവന്‍ “സകല ജഡത്തിന്റെയും ദൈവമായ യഹോ
വ” ആണ് . യിരമ്യാവ് 32:27.
പഴയനിയമ ഇസ്രായേല്‍ ഇതുപോലെ യുള്ള അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. ഒരുപക്ഷെ അത് ഇതുപോലെയുള്ള മഹാമാരി അല്ലായിരുന്നു. എന്നാല്‍ തങ്ങളുടെ ദൈവമായ യാഹോവക്കല്ലാതെ മറ്റാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലൂടെ ഹോശേയ പ്രവാചകന്റെ കാലത്ത് ഇസ്രായേല്‍ സഭ ഇതുപോലെയുള്ള വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയി. അദ്ധരുണത്തില്‍ ഹോശേയ ഇസ്രായേല്‍ സഭയോട് പറഞ്ഞ വാക്കുകളില്‍ ഒരു ഭാഗം ആണ് മുകളില്‍ ഉദ്ധരിച്ചത് . “ വരുവിന്‍ നാം
യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു. അവന്‍ സൌഖ്യമാക്കും, അവന്‍ നമ്മെ അടിച്ചിരിക്കുന്നു. അവന്‍ മുറിവ് കെട്ടും” ഹോശേയ 6:1 . കഠിനമായ പരിസ്ഥിതിയിലൂടെ ഒരു സഭ , രാജ്യം, സമൂഹം കടന്നു പോയപ്പോള്‍  വ്യത്യസ്തമായ വീക്ഷണം ആണ് ഹോശേയയ്ക്ക് ഉണ്ടായിരുന്ന
ത്. ഇത് ദൈവത്തിന്റെ കരം ആണെന്നും ദൈവത്തിന് അല്ലാതെ മറ്റാര്‍ക്കും ഇതില്‍ നിന്നും രക്ഷിക്കാന്‍
കഴിയില്ലെന്നും തിരിച്ചറിഞ്ഞ് , ദൈവത്തിങ്കലേക്കു മടങ്ങുവാന്‍ ജനത്തെ ആഹ്വാനം ചെയ്യുകയാണ് ഹോശേയ. മലയാളത്തില്‍ യഹോവയുടെ അടുത്തേക്ക്‌ ചെല്ലുക എന്നതിന് ഇംഗ്ലീഷില്‍ “RETURN” എന്ന പദം ആണ്
ഉപയോഗിച്ചിരിക്കുന്നത് . മടങ്ങി വരിക എന്നര്‍ത്ഥം. ഹിന്ദി ഭാഷയിലും സമാനമായ അര്‍ഥം നല്‍കുന്ന
പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കി ഓര്‍ “ഫിരേ” എന്നാണ് ഹിന്ദിയില്‍ .  യാഹോവയിങ്കലേ
ക്ക് മടങ്ങുക എന്നാണര്‍ത്ഥം.  ഹോശേയ പറയുന്ന *മടങ്ങി വരിക* എന്ന പദത്തിന്റെ അര്‍ഥം മനസിലാക്കാ
ന്‍ അന്നത്തെ ഇസ്രയേല്‍ സഭയുടെ അവസ്ഥ മനസിലാക്കണം. ഹോശേയ അധ്യായം 4 ല്‍ 1 മുതല്‍ 12 വരെയുള്ള വാക്യങ്ങളില്‍ അവരുടെ അന്നത്തെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ചിട്ടുണ്ട് . നാലാം അദ്ധ്യായം മുഴുവനും അവരുടെ ദുര്‍ നടപ്പുകളുടെ വിവരണംആണ്. ഈ അവസ്ഥയില്‍ ദൈവം നമ്മെ ശിക്ഷിച്ചിരിക്കുക ആണെന്നും ദൈവത്തിങ്കലേക്കു മടങ്ങി വരുവീന്‍ എന്നുള്ള ആഹ്വാനമാണ് ഹോശേയ ചെയ്യുന്നത് .
“അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു” അതെ ഹോശേയ അംഗീകരിക്കുന്നു ഇത് ദൈവം നമ്മെ കടിച്ചു
കീറിയതാണ്. അവന്‍ തന്നെ സൌഖ്യമാക്കും. ദൈവം തങ്ങളെ കീറിയതാണ് എന്നുള്ള തിരിച്ചറിവോട്
കൂടി , ദൈവത്തോട് മത്സരിക്കാതെ,പരാതിപ്പെടാതെ, ദൈവത്തിന്റെ ശിക്ഷണത്തില്‍ , ദൈവം നമ്മെ കറക്റ്റ് ചെയ്യുകയാണ് .അതുകൊണ്ട് മത്സരിക്കാതെ, പിറു പിറുക്കാതെ, താഴ്മയോടെ ദൈവത്തിങ്കലേക്കു മടങ്ങി വരുവാന്‍  ഇസ്രയേല്‍ സഭയെ ആഹ്വാനം ചെയ്യുന്നു.
ശിക്ഷണത്തിന്റെ മധ്യത്തിലും ദൈവത്തിന്റെ സ്നേഹത്തില്‍ ആശ്രയിക്കുന്ന ഒരു പ്രാര്‍ത്ഥന ആണ് ഇത്.
മത്സരിയായ മക്കള്‍ എപ്പോഴും പറയും മാതാപിതാക്കള്‍ അവരെ സ്നേഹിക്കുന്നില്ല എന്ന്. എന്നാല്‍ അങ്ങനെ അല്ല. അവരുടെ
എതിര്‍പ്പും, താഴ്മയില്ലായ്മയും കാരണം അവര്‍ക്ക് മാതാപിതാകളുടെ സ്നേഹം മനസ്സി
ലാക്കുവാന്‍ കഴിയുകയില്ല. വലിയ പ്രതിസന്ധിയുടെ മധ്യത്തില്‍ വ്യത്യസ്തമായ ഒരു ഹൃദയ വീക്ഷണത്തോ
ടുകൂടി ഹോശേയ ജനത്തോടു ദൈവത്തിങ്കലേക്ക് തിരിയുവാന്‍, മടങ്ങി വരുവാന്‍ ആഹ്വാനം ചെയ്യുക
യാണ്.

ഇന്ന് നാം അഭിമുഖീകരികുന്ന ഈ പ്രതിസന്ധിയില്‍ നമുക്കും ഒരു മടങ്ങി വരവ് ആവശ്യമാണ്‌. കഴിഞ്ഞ 2
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള നമ്മുടെ അവസ്ഥയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. നമ്മുടെ ആഘോഷങ്ങള്‍,
ആരാധനകള്‍, കണ്‍വെന്‍ഷനുകള്‍ , വിവാഹങ്ങള്‍, ശവസംസ്കാര ചടങ്ങുകള്‍ … അങ്ങനെ എല്ലാ ഒത്തു ചേരലു
കളിലും നാം വാസ്തവത്തില്‍ ദൈവത്തെ പ്രസാദിപ്പിക്കുക ആയിരുന്നോ? നമ്മുടെ പ്രവര്‍ത്തികളില്‍ ദൈവത്തിനു മഹത്വം കിട്ടിയോ? നമ്മുടെ ആത്മീയ “നടനങ്ങള്‍” അഥവാ നാടകങ്ങള്‍ മുഖാ ന്തിരം നാം ദൈവ
ത്തെ കൊപിപ്പിക്കുക അല്ലായിരുന്നോ? നമ്മുടെ കണ്‍വെന്‍ഷനുകളില്‍ പോലും രാഷ്ട്രീയവും, പാനല് കളി
കളും അല്ലായിരുന്നോ? നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ ലോകജാതികളെക്കാള്‍ അപ്പുറമായി, ദൈവത്തെ
കോപിപ്പിക്കുന്ന പ്രവണതകള്‍, രീതികള്‍ അല്ലെ നാം ചെയ്തു വന്നത്? അധികാരം ലഭിക്കാനും, അധികാര
ത്തില്‍ തുടരാനും എത്ര വളഞ്ഞ വഴികള്‍ ആണ് നാം സ്വീകരിച്ചത്?  ഇസ്രായേലിന്റെ അവസ്ഥയില്‍
നിന്നും വ്യത്യസ്തമായിരുന്നോ നമ്മുടെ അവസ്ഥ ? “ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവ പരിഞ്ഞാ
നവും ഇല്ല.” ഹോശേയ 4:1.   നമ്മുടെ ഇടയിലും ഇതുപോലെ അല്ലായിരുന്നോ ? അവര്‍ ആണയിടുന്നു ,
ഭോഷ്ക് പറയുന്നു ,കുല ചെയ്യുന്നു, മോഷ്ടിക്കുന്നു , വ്യഭിചരിക്കുന്നു , വീട് മുറിക്കുന്നു ….അതുകൊണ്ട് ദേശം
ദുഖിക്കുന്നു.  ഹോശേയ 4 : 2-3 . ലോക ജാതികള്‍ അഥവാ ദേശ നിവാസികള്‍ ഇതൊക്കെ ചെയ്തപ്പോള്‍
തന്റെ സ്വന്ത ജനം എന്നവകാശപ്പെടുന്ന സഭയിലും ഇതൊക്കെയല്ലേ നടന്നുവന്നത്‌ ? എത്ര എത്ര ഭോഷ്കിന്റെ ആള്‍ രൂപങ്ങള്‍ ? തങ്ങള്‍ നല്ലവരെന്നും ശ്രേഷ്ഠരെന്നും തെളിയിക്കാന്‍ മറ്റുള്ളവരെ വാക്ക് കൊണ്ടും , പ്രവര്‍ത്തികൊണ്ടും എത്ര പേരെ കുല ചെയ്തു ? ശുശ്രൂഷയില്‍ വളരാതിരിക്കാന്‍ എത്രപേരുടെ
ശുശ്രൂഷ കുല ചെയ്തു ? വ്യഭിചാരത്തിന്റെ കാര്യം പറയുന്നില്ല . ആത്മീയര്‍ എന്ന വിളിപ്പേര്‍ ഉള്ളവര്‍ , ആ പേര് ധരിച്ചു കാട്ടികൂട്ടിയതെല്ലാം ദൈവം കണ്ട് കൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ വിവാഹങ്ങളിലൂടെ നാം ദൈവത്തെ ചൊ ടിപ്പിക്കുക അല്ലായിരുന്നോ ? ആഡംബരത്തിന്റെ അവസാന വാക്ക് അല്ലായിരു
ന്നോ നമ്മുടെ വിവാഹങ്ങള്‍ ? ഒരുപെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു അയക്കാന്‍ നിര്‍വാഹം ഇല്ലാതെ അനേക മാതാ പിതാക്കള്‍ ഞരങ്ങിയപ്പോള്‍ പണക്കൊഴുപ്പ് കാണിച്ചു സമൂഹത്തിലെ ഏറ്റവും ഉന്നതമായ രീതിയില്‍ , രാഷ്ട്രീയ , സാംസ്കാരിക , മത നേതാക്കളെ പോലും ക്ഷണിച്ച് ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിവാഹം എന്ന ഖ്യാതി സമ്പാദിക്കുവാന്‍ പണം വാരി എറിഞ്ഞു ധൂര്‍ത്ത് നടത്തി ആഡംബരത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ അല്ലെ നമ്മുടെ മക്കളുടെ വിവാഹങ്ങള്‍ നടത്തിയിട്ടുള്ളത് ? അപ്പോഴും തങ്ങളുടെ പെണ്‍കുട്ടികളെ ഒരു സാധാരണ ചടങ്ങ് പോലും നടത്തി വിവാഹം ചെയ്തു അയക്കാന്‍ പറ്റാത്ത എത്രയോ പേര്‍ നമ്മുടെ സഭകളിലും, പ്രസ്ഥാനങ്ങളിലും, ദേശത്തിലും ഉണ്ടായിരുന്നു?
കേരളത്തില്‍ ഉള്ള ഒരു പെന്തകൊസ്തു പ്രസ്ഥാനത്തിന്റെ കണ്‍വെന്‍ഷന്‍ ഗ്രൌണ്ട് മുഴുവന്‍ പന്തലിട്ടു എയര്‍ കണ്ടിഷന്‍ ചെയ്ത്, ആയിരക്കണക്കിന് ആളുകളെ വിളിച്ചു നൂറു കണക്കിന് പാസ്റ്റര്‍മാര്‍ക്ക് കൈ മടക്കു കൊടുത്ത്, തന്റെ മകളുടെ വിവാഹം രാജകീയമായ ആര്‍ഭാടത്തോടെ കര്‍ത്താവിന്റെ ഒരു എളിയ ദാസന്‍ നടത്തി
യത്  ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് മാധ്യമങ്ങളില്‍ വായിച്ചു. ആ സ്ഥാനത്തു ഇന്നത്തെ അവസ്ഥ എന്താണ് ? 50 പേരില്‍ കൂടുതല്‍ പാടില്ല ! മനുഷ്യന്റെ അഹങ്കാരത്തിനും , ധൂര്‍ത്തിനും ആഡംബരത്തിനും  ദൈവം
പൂട്ടിട്ടു.
ദൈവം ഇതെല്ലം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എളിയവരുടെ നെടുവീര്‍പ്പുകള്‍ കണ്ട ദൈവം ഇപ്പോള്‍ നമ്മെ അടിച്ചിരിക്കുകയാണ് എന്ന സത്യം മാസ്സിലാക്കി പുതിയ നിയമ സഭയും, ദൈവത്തിങ്കലേ
ക്ക് മടങ്ങി വരട്ടെ . ദൈവത്തിങ്കലേക്കു തിരിയട്ടെ !!!!
നമ്മുടെ നല്ല കാലത്ത് അഥവാ ഇന്നത്തെ അവസ്ഥക്ക് മുന്‍പ് നാം ദൈവത്തെയും അവന്റെ പ്രമാണങ്ങ
ളേയും വിട്ടു പിന്മാറി. സമൃദ്ധിയുടെ സുവിശേഷം മാത്രം കൊട്ടി ഘോഷിക്കപ്പെട്ടു,. പണവും പ്രതാപവും ഉള്ളവര്‍ ആണ് ദൈവാനുഗ്രഹം പ്രാപിച്ചവര്‍ എന്ന് പഠിപ്പിച്ചു തുടങ്ങി. ഭൌതീക നന്മകളും ഉയർച്ചകളും ഉള്ളവര്‍ ആണ് ആത്മീകര്‍ എന്ന് നാം പറയാനും, പഠിപ്പിക്കാനും, അങ്ങനെ ഉള്ളവരെ  സഭയിലും , പ്രസ്ഥാനങ്ങളിലും
മുഖ്യ സ്ഥാനം നല്‍കാന്‍ തുടങ്ങി . മനസാന്തരത്തിന്റെയും , വേര്‍പാടിന്റെയും , വിശുദ്ധിയുടെയും ഉപദേശം
കേള്‍ക്കാന്‍ ഇല്ലാതായി .  കണ്‍വെന്‍ഷനുകള്‍ വെറും സംഗമങ്ങള്‍ മാത്രം ആയി.

വേര്‍പാടിനും ,
വിശുദ്ധിക്കും ഒരു കാലത്ത് പ്രാധാന്യം കൊടുത്തിരുന്ന പെന്തകൊസ്തു കണ്‍വെന്‍ഷന്‍ സ്റ്റേജ്  സര്‍വ്വ മത സമ്മേളനങ്ങ
ളുടെ വേദികള്‍ ആയി മാറി .  രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസംഗ വേദിയായി മാറി നമ്മുടെ പ്രസംഗ പീഠങ്ങള്‍ ! കണ്‍വെന്‍ഷന്‍ വേദികളില്‍ പോലും പാനലും, പാനല്‍ രാഷ്ട്രീയവും പ്രകടമായി . തങ്ങളുടെ
പാനലില്‍ ഉള്ളവരെ മാത്രം ഉള്‍പ്പെടുത്തി കണ്‍വെന്‍ഷന്‍ നടത്താന്‍ തുടങ്ങി . ബാക്കി ഉള്ളവര്‍ എല്ലാം
വെറും കാഴ്ചക്കാരും , കേള്‍വിക്കാരും ആയി.
ദൈവ സഭയുടെ അധ്യക്ഷന്മാര്‍ ആകുവാന്‍ ദൈവത്തിന്റെ വചനത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍
എല്ലാം നാം മാറ്റി മറിച്ചു . പാനല്‍ പ്രത്യക്ഷമായി . നല്ല സാക്ഷ്യം , ആത്മ ശക്തി , വചന ജ്ഞാനം ഇങ്ങനെ
ആദിമ സഭയിലെ അധ്യക്ഷന്‍മാര്‍ക്ക് ഉണ്ടായിരുന്ന ഗുണങ്ങള്‍ ഒന്നും നമുക്ക് ബാധകമല്ലാതായി . പാനലി ലൂടെ  സഭയുടെ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കാന്‍ തുടങ്ങി . ഒരു സഭ പോലും എങ്ങും സ്ഥപിചിട്ടില്ലാത്ത
വര്‍ ഡിസ്ട്രിക് പാസ്റ്റര്‍ ആയി.  ഒരു ലോക്കല്‍ സഭയില്‍ പോലും ശുശ്രൂഷകന്‍ ആയി ഇരുന്നിട്ടില്ലാത്തര്‍ സ്റ്റേറ്റ്പ്രസിഡണ്ട്‌മാര്‍ ആയി . കാരണം യോഗ്യത പണം മാത്രം എന്ന തത്വത്തിലേക്ക്  സഭ അധപ്പധിച്ചു.
അങ്ങനെ എല്ലാ നിലയിലും ലോകമയത്വം സഭയില്‍ പ്രവേശിച്ചു . ലോകം പൂര്‍ണമായും സഭയെ വിഴുങ്ങി . ദൈവം സഭക്ക് മടങ്ങി വരാനും, മാനസാന്തര പ്പെടാനും സമയം നല്‍കിയിട്ടും പുതിയ നിയമ സഭ  മടങ്ങി വന്നില്ല . അപ്പോള്‍ ദൈവം പൂട്ടിട്ടു . ഭക്തിയുടെ വേഷ പ്രകടനങ്ങള്‍ മാത്രം സഭയില്‍ കെട്ടിയാടി. ദൈവ ഭയം ലെവലേശം  ഇല്ലാതായി . സഭ കോടതിയിലേക്ക് വ്യവഹാരം തീര്‍ക്കാന്‍ പോകാന്‍ തുടങ്ങി . നിയമത്തെ
മറിച്ച്  കളയുന്ന , നീതിയെ മറിച്ച് കളയുന്ന നേതാക്കന്മാര്‍ ! പണം കൊടുത്ത് സഭയില്‍, പ്രസ്ഥാനത്തിൽ  ഏതു സ്ഥാനവും
കരസ്ഥമാക്കാം എന്ന സ്ഥിതി ആയി . ആരാധനയ്ക്ക് ശേഷം ആലയത്തില്‍ തമ്മിലടിയും , കസേര ഏറും അങ്ങനെ കലാ പരിപാടികൾ  അരങ്ങേറി.
ഇത് കണ്ടും കേട്ടും സഹികെട്ട ദൈവം സകലത്തിനും പൂട്ടിട്ടു . ആര്‍ഭാടങ്ങള്‍ എല്ലാം അവസാനിച്ചു .
മരണത്തെ പോലും ആഘോഷമാക്കി മാറ്റിയവർ   ഇപ്പോള്‍ ഒരുവന്റെ  മരണത്തില്‍ പോലും പോകാന്‍ പറ്റാതെ
ആയിരിക്കുന്നു . പോകാന്‍ പേടിക്കുന്നു. അങ്ങനെ സകലത്തിനും പൂട്ട്‌ വീണു .

ഈ പ്രതിസന്ധി മനുഷ്യ  നിര്‍മ്മിതിയോ , അതോ ദൈവത്താല്‍ അയക്കപ്പെട്ടതോ , അതോ ദൈവം മനുഷ്യരെ അനുവദിചയച്ച
തോ എന്ന് നമുക്കറിയില്ല ഒരു കാര്യം ഉറപ്പാണ്‌ . പുതിയ നിയമ സഭയുടെ മാനസാന്തരത്തിനും , മടങ്ങി
വരവിനും ആണ് ഈ മഹാമാരിയിലൂടെയുള്ള ദൈവീക ഉദ്ദേശം . പഴയ നിയമ സഭയോട് ഹോശേയ
പറയുന്നു വരിക നമുക്ക് യഹോവയുടെ അടുക്കലേക്കു ചെല്ലാം . അവന്‍ നമ്മെ കീറിയിരിക്കുന്നു ….അവന്‍ സൌഖ്യമാക്കും .. അതെ പുതിയ നിയമ സഭയോടും ഈ കാലഘട്ടത്തില്‍ ഉള്ള ദൂത് ഇതാണ് … സഭ ദൈവത്തിങ്കലേക്കു മടങ്ങട്ടെ  !! സഭ എല്ലാ ചതിവും , നുണയും , ലോക മയത്വവും ഉപേക്ഷിച്ചു ദൈവത്തിന്റെ വചനത്തിന്റെ നിര്‍മ്മലതയിലേക്കും, വേര്‍പാടിലേക്കും , വിശുദ്ധിയിലേ ക്കും മടങ്ങട്ടെ  !എഫസോസ് സഭയോട് സഭാ കാന്തനായ കര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചു ഈ ലേഖനം അവസാനിപ്പിക്കട്ടെ .” നീ ഏതില്‍ നിന്ന് വീണിരിക്കുന്നു എന്ന് ഓര്‍ത്ത്‌ മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവര്‍ത്തി ചെയ്യുക . അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്റെ നിലവിളക്ക് അതിന്റെ നിലയില്‍ നിന്നും നീക്കുകയും ചെയ്യും “ വെളിപ്പാട് 2:5
മുകളില്‍ ഉദ്ധരിച്ച വാക്യത്തില്‍ 2 പ്രാവശ്യം ആണ് മാനസാന്തരം  എന്ന പദം ഉപയോഗിച്ചിരിക്കുന്നത് .
അതെ പുതിയ നിയമ സഭ മാനസാന്തരപ്പെടട്ടെ ! ദൈവത്തിങ്കലേക്കു മടങ്ങി വരട്ടെ ! ദൈവീക പ്രമാണങ്ങളിലേക്ക്  മടങ്ങി വരട്ടെ ! വേര്‍പാടിലേക്കും ,  വിശുദ്ധിയിലെക്കും മടങ്ങി വരട്ടെ ! എന്നിട്ട് നമുക്ക് പ്രാര്‍ത്ഥിക്കാം കര്‍ത്താവേ പണ്ടത്തെ പോലെ ഒരു നല്ല കാലം നല്‍കേണമേ എന്ന് .
“വരുവീന്‍ നാം യാഹോവയിങ്കലേക്ക് തിരിയുക , അവന്‍ നമ്മെ കീറിയിരിക്കുന്നു . അവന്‍ നമ്മെ സൌഖ്യമാക്കും . അവന്‍ നമ്മെ അടിച്ചിരിക്കുന്നു . അവന്‍ മുറിവ് കെട്ടും “.

പാസ്റ്റര്‍  സി. ജോണ്‍ .ഡല്‍ഹി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.